ചിറ്റൂര്‍ കാവ്, പഴയന്നൂര്‍ കാവ് കൊങ്ങന്‍പട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 10 ന് ചിറ്റൂര്‍-തത്തമംഗലം നഗരസഭ, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത്, നല്ലേപ്പുള്ളി ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് പൂരം: മാര്‍ച്ച് 13 ന് പ്രാദേശിക അവധിമണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.
മണപ്പുള്ളിക്കാവ് വേല: പ്രാദേശിക അവധി പാലക്കാട് മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് (ഫെബ്രുവരി 27) പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.