palakkad express news

മന്നം സമാധി ദിനാചരണം നടത്തി.

പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ അൻമ്പത്തിയഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു കരയോഗം അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുന്നിൽയൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ ഭദ്രദീപം തെളിയിച്ചു.കരയോഗം പ്രസിഡന്റ് കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ് എസ് രൂപീകരണ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ അംഗങ്ങൾക്ക് ചൊല്ലികൊടുത്തു, ഡോ.വാസന്തി മനോജ്, പ്രിയ പ്രശാന്ത്, പി.ബിന്ദു, സുഹാസിനി.ആർ , മഞ്ചു വിനോദ്, തീർത്ഥ ഹരിദാസ്, കെ. രവീന്ദ്രൻ, പി.പ്രശാന്ത്, നിർമ്മല.എസ്.നായർ , എന്നിവർ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *