palakkad express news

Author name: palakkad vision

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധ കൂട്ടംകൂടല്‍

പൊതുയോഗങ്ങള്‍, റാലികള്‍ക്ക് വിലക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി താഴെ കൊടുത്തിരിക്കുന്ന ഏതാനും പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു കൊണ്ട് ജില്ലയില്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 24 ന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 27 ന് രാവിലെ ആറ് വരെ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ ഐ.പി.സി. സെക്ഷന്‍ 188 പ്രകാരം ശിക്ഷാര്‍ഹരായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്തരവ് പ്രകാരം താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമുണ്ട്. 1. പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടുക,

പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധ കൂട്ടംകൂടല്‍ Read More »

പാലക്കാട്ജില്ലയില്‍ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ്സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

ഏപ്രില്‍ 24 മുതല്‍ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇപ്രകാരം പകല്‍ സമയത്ത് പുറത്തിറങ്ങുന്നത്

പാലക്കാട്ജില്ലയില്‍ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ്സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. Read More »

കൊട്ടിക്കലാശം (എപ്രില്‍ 24 ന്) വൈകിട്ട് 5 മുതല്‍ 6 വരെ  സ്റ്റേഡിയം പരിസരത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് (എപ്രില്‍ 24 ന് ) വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍ കൂടി എത്തി സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് വിഭാഗം അധികൃതര്‍ അറിയിച്ചു. സ്റ്റേഡിയം ബൈപ്പാസ് റോഡ് വഴിയും സുല്‍ത്താന്‍പേട്ട വഴിയും കല്‍മണ്ഡപം – പാലക്കാട് റോഡ് വഴിയും റാലികള്‍ സ്റ്റേഡിയം പരിസരത്തെത്തും. വൈകിട്ട് ആറിന് കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ എല്ലാ

കൊട്ടിക്കലാശം (എപ്രില്‍ 24 ന്) വൈകിട്ട് 5 മുതല്‍ 6 വരെ  സ്റ്റേഡിയം പരിസരത്ത് Read More »

ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ തൊഴിലുടമ അനുമതി നല്‍കണം

വാണിജ്യ സ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ വ്യാപാര സ്ഥാപനത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനര്‍ഹതയുള്ള ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടുകൂടിയുളള അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അപ്രകാരം അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുത്തുമെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു

ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ തൊഴിലുടമ അനുമതി നല്‍കണം Read More »

വെടിക്കെട്ട് അപേക്ഷ നിരസിച്ചു

കിഴക്കഞ്ചേരി ശ്രീ നെടുമ്പറത്ത് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് എം. രാജു സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാണ് വെടിക്കെട്ട് അപേക്ഷ നിരസിച്ച് ഉത്തരവായത്.

വെടിക്കെട്ട് അപേക്ഷ നിരസിച്ചു Read More »

ഡ്രൈവിംഗ് ടെസ്റ്റ്: അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മെയ് ഒന്ന് മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റിനായി എത്തേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തിയ്യതി എടുത്ത അപേക്ഷകരെ മെയ് ഒന്ന് മുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പുനര്‍ക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍ കൂടി പുതിയ തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാവണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസര്‍ പാലക്കാട് അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റ്: അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും Read More »

തീരദേശവാസികൾക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, വികസനമാണ് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വെറും വാഗ്‌ദാനങ്ങളല്ല, മറിച്ച് വികസന പ്രവർത്തനങ്ങളാണ് തങ്ങൾ  തെരഞ്ഞെടുത്ത ജനപ്രതിനിധികളിൽ നിന്ന് തീരദേശവാസികൾ പ്രതീക്ഷിക്കുന്നതെന്ന് തുറന്നടിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.  ഇത്രകാലവും ഭരിച്ച ഇടത്, വലത്  സർക്കാരുകളെല്ലാം തീരദേശ ജനതക്ക് വാരിക്കോരി വാഗ്ദാനങ്ങൾ    നൽകി അവരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. കോവളം മണ്ഡലത്തിലെ തീരദേശ മേഖലയിൽ പര്യടനം തുടരുന്നതിനിടയിൽ  വിഴിഞ്ഞം ഹാർബർ റോഡിനു സമീപം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയുറപ്പാക്കുമെന്നത് എൻ.ഡി.എയുടെ പ്രകടനപത്രികയിലെ ഉറപ്പാണ്. ഒപ്പം തീരസംരക്ഷണവും തീരദേശവാസികൾക്ക് പാർപ്പിടവും  കുടിവെള്ളവും

തീരദേശവാസികൾക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, വികസനമാണ് : രാജീവ് ചന്ദ്രശേഖർ Read More »

ഹോം വോട്ടിംഗില്‍ നന്ദി അറിയിച്ച്  ശാരദയും അംബുജവും

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ 15 ന് ആരംഭിച്ച പോസ്റ്റല്‍ വോട്ടിംഗിന്റെ ഭാഗമായി നടന്ന വീട്ടിലെ വോട്ടെടുപ്പില്‍ കല്‍പ്പാത്തി ചാത്തപുരം സ്വദേശിനികളായ 90 കാരി ശാരദയും 87 കാരി സി.വി അംബുജവും തിരഞ്ഞെടുപ്പ് കമ്മീഷനോടും ഇലക്ഷന്‍ വിഭാഗത്തോടും നന്ദി അറിയിച്ചു. ഇരുവരും എല്ലാവര്‍ഷവും വോട്ട് രേഖപ്പെടുത്തുന്നുണ്ട്. ശാരദ കഴിഞ്ഞ രണ്ട് വര്‍ഷമായി ശാരീരിക പ്രശ്‌നങ്ങളുള്ളതിനാല്‍ വീട്ടിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. കേള്‍വി പ്രശ്്ങ്ങളുമുണ്ട്. പ്രായാധിക്യത്താല്‍ നടക്കാനും സാധ്യമല്ല. വോട്ട് അവകാശമാണെന്നും അത് എല്ലാവരും കൃത്യമായി നിര്‍വ്വഹിക്കണമെന്നും ശാരീരിക പ്രശ്‌നങ്ങളാല്‍ വീട്ടില്‍

ഹോം വോട്ടിംഗില്‍ നന്ദി അറിയിച്ച്  ശാരദയും അംബുജവും Read More »

വ്യവസായ മേഖല പൊതു ജലസ്രോതസ്സുകള്‍ ഒഴിവാക്കണം: ജില്ലാ കലക്ടര്‍

കഞ്ചിക്കോട് വ്യവസായ മേഖലയിലുള്‍പ്പെട്ട ഉയര്‍ന്ന ജല ഉപഭോഗം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍ കാലവര്‍ഷം എത്തുന്നതുവരെ ജല ലഭ്യതയ്ക്കായി പൊതു ജലസ്രോതസ്സുകള്‍ക്ക് പകരം ഇതര ജലസ്രോതസ്സുകളെ ആശ്രയിക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദ്ദേശിച്ചു. കടുത്ത വേനലും വേനല്‍ മഴയുടെ അഭാവവും കാരണം ജില്ല വരള്‍ച്ചാ സമാനമായ സാഹചര്യം നേരിടുന്നതിനാലാണ് പൊതുജന താത്പര്യാര്‍ഥം ഇതര ജലസ്രോതസ്സുകളെ ആശ്രയിക്കാന്‍ നിര്‍ദേശം. പുഴകളും ഡാമുകളും വറ്റിവരളുന്നതിനാല്‍ കുടിവെള്ള ക്ഷാമത്തോടൊപ്പം കൃഷിയെയും ബാധിക്കുന്നതായി കലക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വ്യവസായ മേഖല പൊതു ജലസ്രോതസ്സുകള്‍ ഒഴിവാക്കണം: ജില്ലാ കലക്ടര്‍ Read More »

വെടിക്കെട്ട് അപേക്ഷ നിരസിച്ചു

തേങ്കുറിശ്ശി മുരിങ്ങമല ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് വേലക്കമ്മിറ്റി സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. തരൂര്‍ അത്തിപ്പൊറ്റ മാങ്ങോട്ട് കാവ് വേലയോടനുബന്ധിച്ച് തൊടിയില്‍മഠം എ.കെ.വി. രാമന്‍ സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കുള്ള അപേക്ഷയും ഒറ്റപ്പാലം മനിശ്ശീരി വല്ലങ്ങി കിള്ളിക്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി തട്ടാന്‍പറമ്പില്‍ അരുണ്‍ ശങ്കര്‍ സമര്‍പ്പിച്ച അപേക്ഷയും കിഴക്കഞ്ചേരി ശ്രീ ചാത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് സമര്‍പ്പിച്ച അപേക്ഷയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു നിരസിച്ച്

വെടിക്കെട്ട് അപേക്ഷ നിരസിച്ചു Read More »

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലീസ് ഒബ്സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എക്‌സൈസ് വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്‍പ്പന, ഉല്‍പ്പാദനം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. പരിശോധനയ്ക്കായി ഇരട്ടിയിലധികം എക്‌സൈസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലയിലെ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കും Read More »

വെട്ടിക്കെട്ട് അനുമതി നിരസിച്ചു

ചിറ്റിലഞ്ചേരി വേലയോടനുബന്ധിച്ച് ചിറ്റിലഞ്ചേരി വേലക്കമ്മിറ്റി സമര്‍പ്പിച്ച വെട്ടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. വടക്കഞ്ചേരി ശ്രീ നാഗസഹായം വിഷുവേലയോടനുബന്ധിച്ച് ശ്രീ നാഗസഹായം വിഷുവേലക്കമ്മിറ്റി സമര്‍പ്പിച്ച വെട്ടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍ ഹാജരാക്കിയില്ല, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, സ്‌ഫോടകവസ്തുക്കളുടെ പരിശോധന നടത്തി നിരോധിത

വെട്ടിക്കെട്ട് അനുമതി നിരസിച്ചു Read More »

സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 15 ന് കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സ്വകാര്യ ഹെലികോപ്റ്ററുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് കളിവസ്തുക്കള്‍, ഹെലികാം തുടങ്ങിയവ താല്‍ക്കാലികമായി നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും കുന്നംകുളം മുനിസിപ്പാലിറ്റി, കണ്ടണാശ്ശേരി, ചൂണ്ടല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് നിരോധനം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനം.

സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്കും ഹെലികാമിനും നിരോധനം Read More »

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തൃശൂർ മെഡിക്കൽകോളേജ് സ്റ്റേഷൻ പരിധിയിലെ കിള്ളന്നൂർ വില്ലേജ് കെട്രോൺ നഗർ സ്വദേശി മേപ്പാടി വീട്ടിൽ ദേവൻ (19) നെയാണ് നാടുകടത്തി ഉത്തരവിട്ടത്.പ്രായപൂർത്തിയാകുന്നതിനും മുൻപും ദേവൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു. തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗമാണ് ഒരു വർഷത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി Read More »

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. *

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. Read More »

ആറുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയെഉത്തർപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്ത് തൃശൂർ സിറ്റി സൈബർ ക്രൈംപോലീസ്

പേപ്പർ വാങ്ങുന്നതിനായി ഓർഡർകൊടുത്ത 6,82000/- രൂപതട്ടിപ്പുനടത്തിയ കേസിലെ പ്രതിയായ ഉത്തർപ്രദേശ് ഗാസിയാബാദ്സ്വദേശിയായ നീതിഷ് അഗർവാൾ (35) എന്നയാളെയാണ് സൈബർക്രൈംപോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.മാടക്കത്രസ്വദേശിയായ വ്യക്തി A4 ഷീറ്റ് ഓർഡർ ചെയ്യുന്നതിനായിഗൂഗിളിൽ ഇന്ത്യാമാർട്ട് എന്ന സൈറ്റ് സെർച്ച് ചെയ്തതോടുകൂടി ഓംഎൻറർപ്രൈസിൻെറ അധികാരികളാണെന്നു പറഞ്ഞ് ഫോൺകോൾവരികയായിരുന്നു. പണം അയച്ചാൽ രണ്ടുമൂന്നുദിവസത്തിനുള്ളഓർഡഡർ തരാം എന്നും പറഞ്ഞുവിശ്വസിപ്പിച്ച് 6,82000/- രൂപഓർഡറിനായി വാങ്ങുകയായിരുന്നു. ഓർഡറോ പണമോലഭിക്കാതെയായപ്പോൾ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെത്തിപരാതിനൽകുകയായിരുന്നു. ഇക്കാര്യത്തിന് കേസ് റെജിസ്റ്റർ ചെയ്ത ഉടൻതന്നെ അന്വേഷണംആരംഭിക്കുകയും

ആറുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയെഉത്തർപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്ത് തൃശൂർ സിറ്റി സൈബർ ക്രൈംപോലീസ് Read More »

നിരവധി കേസുകളിലെ പ്രതി കുട്ടപ്പൻ എന്നുവിളിക്കുന്ന ധനേഷിനെകാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പട്ടിക്കാട് : മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ ഏഴു കേസുകളിൽപ്രതിയായ പീച്ചി അമ്പലമുക്ക് തെക്കംകുളം ദേശത്ത് ഇരുമ്പുവളപ്പിൽവീട്ടിൽ കുട്ടപ്പൻ എന്നുവിളിക്കുന്ന ധനേഷ് (34) നെയാണ് മുൻ പീച്ചിപോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ബിബിൻ ബി നായരുടെറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി അങ്കിത്അശോകന്റെ ശുപാർശയാൽ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയാണ്കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ നിർദ്ദേശം നൽകിയത്.കണ്ണാറ കമ്പനിപ്പടി സമന്യ നഗറിലെ വീട്ടിൽ മാരകായുധമങ്ങളുമായിഎത്തി ആക്രമണവും കൊലപാതക ശ്രമവുംനടത്തിയ കേസിൽ അറസ്റ്റിൽആവുകയും രണ്ട് മാസത്തിനുശേഷം

നിരവധി കേസുകളിലെ പ്രതി കുട്ടപ്പൻ എന്നുവിളിക്കുന്ന ധനേഷിനെകാപ്പ ചുമത്തി അറസ്റ്റ് ചെയ്തു Read More »

ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 സ്ഥാനാര്‍ത്ഥികള്‍രണ്ട് മണ്ഡലങ്ങളിയായി എട്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആലത്തൂര്‍, പാലക്കാട് ലോക്സഭാ മണ്ഡലങ്ങളിലായി 16 സ്ഥാനാര്‍ത്ഥികള്‍. വരണാധികാരികളായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം സി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ ആലത്തൂരില്‍ മൂന്നും പാലക്കാട് അഞ്ചും സ്ഥാനാര്‍ത്ഥികളുടെ ഉള്‍പ്പടെ എട്ട്  നാമനിര്‍ദേശ പത്രിക തള്ളി. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വി. പൊന്നുകുട്ടന്‍ – സി.പി.ഐ.എം ഡമ്മി സ്ഥാനാര്‍ത്ഥി, അജിത – ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥി, കെ. ബാലകൃഷ്ണന്‍ – ബി.ജെ.പി

ലോക്സഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 16 സ്ഥാനാര്‍ത്ഥികള്‍രണ്ട് മണ്ഡലങ്ങളിയായി എട്ട് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി Read More »