palakkad express news

ഡ്രൈവിംഗ് ടെസ്റ്റ്: അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും

ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മെയ് ഒന്ന് മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റിനായി എത്തേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തിയ്യതി എടുത്ത അപേക്ഷകരെ മെയ് ഒന്ന് മുതല്‍ ടെസ്റ്റിനായി പരിഗണിക്കില്ല. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പുനര്‍ക്രമീകരിച്ച ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളില്‍ കൂടി പുതിയ തിയ്യതി എടുത്ത് ടെസ്റ്റിനായി ഹാജരാവണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പ്പോര്‍ട്ട് ഓഫീസര്‍ പാലക്കാട് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *