കിഴക്കഞ്ചേരി ശ്രീ നെടുമ്പറത്ത് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് എം. രാജു സമര്‍പ്പിച്ച വെടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഉത്തരവായി. പെസോ അംഗീകാരമുള്ള സംഭരണമുറിയുടെ ലൈസന്‍സ് വിവരങ്ങള്‍, വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ റിസ്‌ക് അസസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ ഹാജരാക്കിയിട്ടില്ല, പെസോ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാണ് വെടിക്കെട്ട് അപേക്ഷ നിരസിച്ച് ഉത്തരവായത്.