palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

text news

ഹോംഗാര്‍ഡ്സ് തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരിശോധന 16 ന്

പാലക്കാട് ജില്ലയില്‍ ഹോംഗാര്‍ഡുകളുടെ നിലവിലുള്ള ഒഴിവുകളിലേക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമുള്ള നിയമനത്തിനായി 2024 ആഗസ്റ്റിലെ വിജ്ഞാപന പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായുള്ള കായികക്ഷമതാ പരിശോധനയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഒക്ടോബര്‍ 16 ന് രാവിലെ ആറു മണിക്ക് പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ ക്യാമ്പില്‍ നടക്കും. നിയമനത്തിനായുള്ള വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന, സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ച, 10-ാം ക്ലാസ്സ് പാസ്സായവര്‍ക്കും ആര്‍മി മെട്രിക്കുലേഷന്‍ അടക്കം തത്തുല്യ യോഗ്യതയുള്ളവര്‍ക്കുമാണ് പരിശോധന നടക്കുക. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, മുന്‍കാല …

ഹോംഗാര്‍ഡ്സ് തിരഞ്ഞെടുപ്പ്: കായികക്ഷമതാ പരിശോധന 16 ന് Read More »

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് ദ്രുതഗതിയിൽ പുരോഗമിക്കുന്നു

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായുള്ള സ്ഥലമെടുപ്പിന്റെ ജില്ലയിലെ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു. 61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടർ ഭൂമിയാണ് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി പാലക്കാട് ജില്ലയിൽ ഏറ്റെടുക്കുന്നത്. ആയതിൽ ഏകദേശം 10 ഹെക്ടറോളം വനഭൂമിയും ഉൾപ്പെടുന്നു. ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിക്ക് മൂന്ന് ഘട്ടങ്ങളിലായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഹൈവേ കടന്നുപോകുന്ന ഭൂരിഭാഗം വില്ലേജുകളും റീ സർവ്വേ പൂർത്തിയാകാത്തവയായതിനാലും ആദ്യ ഘട്ടത്തിൽ മുഴുവൻ സർവ്വേ നമ്പറുകളും ഉൾപ്പെട്ട് …

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ് ദ്രുതഗതിയിൽ പുരോഗമിക്കുന്നു Read More »

നാലുവര്‍ഷ ബിരുദ കോഴ്‌സിനെപ്പറ്റി ഒരാശങ്കയും വേണ്ട: മന്ത്രി ഡോ. ബിന്ദു

തൃശ്ശൂര്‍ നാലുവര്‍ഷ ബിരുദ കോഴ്‌സിനെപ്പറ്റി ഒരാശങ്കയും ആര്‍ക്കും വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിയമസഭയില്‍ വ്യക്തമാക്കി.പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് പുതിയ പദ്ധതിയിലേക്ക് പ്രവേശിക്കാന്‍ നാം നടത്തിയ മുന്‍പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും അക്കമിട്ടു നിരത്തി മന്ത്രി ഡോ. ബിന്ദു മറുപടി പറഞ്ഞു. പൊതുസമൂഹത്തില്‍ഇതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ത്തുന്നത് ആശാസ്യമല്ലെന്നും തുടര്‍ന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ-അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സര്‍വ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വര്‍ദ്ധിപ്പിക്കുന്നതാവും നാലുവര്‍ഷ ബിരുദ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. …

നാലുവര്‍ഷ ബിരുദ കോഴ്‌സിനെപ്പറ്റി ഒരാശങ്കയും വേണ്ട: മന്ത്രി ഡോ. ബിന്ദു Read More »

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട അടപ്പിച്ചു

അഗളി കല്‍ക്കണ്ടിയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു.  അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കട അടച്ചു പൂട്ടിയത്. ഗ്രാമപഞ്ചായത്ത് ലൈസന്‍സ്, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവയും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലാതെയാണ് കട പ്രവര്‍ത്തിക്കുന്നതെന്ന് കഴിഞ്ഞ മാസം ഈ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്  2023 ലെ കേരള പൊതു ജനാരോഗ്യ നിയമ പ്രകാരം മുന്നറിയിപ്പ് നോട്ടീസും നല്‍കി. യാതൊരു വിധ …

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട അടപ്പിച്ചു Read More »

ജില്ലാ കലക്ടർ സൈക്കിളിൽ കുന്നംകുളം റോഡ് പരിശോധിച്ചു

തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരികെയും 40 കിലോ മീറ്റർ സൈക്കിൾ സവാരി നടത്തി തൃശൂർ – കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിർത്തുവാൻ കഴിയുന്ന വാഹനം എന്ന നിലയിലും സൈക്കിളിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു ജില്ലാ കലക്ടറുടെ സൈക്കിൾ യാത്ര. കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്‌സ് ക്ലബിൻ്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് …

ജില്ലാ കലക്ടർ സൈക്കിളിൽ കുന്നംകുളം റോഡ് പരിശോധിച്ചു Read More »

സഭാ ടിവി എക്‌സ്‌ക്ലൂസീവ്‌ ഉദ്ഘാടനം 9ന്

സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്‌സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം ഒക്ടോബർ 9ന് വൈകിട്ട് 6.30ന് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.         സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം പറയും. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ പുതിയതായി ആരംഭിക്കുന്ന അഡ്വാൻസ്ഡ് കോഴ്സായ പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, ബേസിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ …

സഭാ ടിവി എക്‌സ്‌ക്ലൂസീവ്‌ ഉദ്ഘാടനം 9ന് Read More »

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. പ്രവൃത്തികൾ പൂർത്തീകരിക്കാൻ കാലതാമസം വരുന്നതുമൂലം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കുവാൻ ജില്ലാ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ വികസന കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വി.കെ ശ്രീകണ്ഠന്‍ എം.പി. പ്രധാനമന്ത്രി ഗ്രാമീണ …

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി Read More »

കല്‍പ്പാത്തി രഥോത്സവം: ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു

നവംബര്‍ 13,14,15 തിയതികളിലായി നടക്കുന്ന കല്‍പ്പാത്തി രഥോത്സവത്തിന്റെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. രഥോത്സവത്തോടനുബന്ധിച്ചുളള തിരക്ക് നിയന്ത്രിക്കാന്‍ അനുയോജ്യ നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ യോഗത്തില്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. കല്‍പ്പാത്തി പുഴ പരിസരവും  രഥോത്സവം നടക്കുന്ന സ്ഥലങ്ങളും കൃത്യമായി പരിശീലനം ലഭിച്ച ജീവനക്കാരാല്‍ ശുചീകരിക്കണമെന്ന് ജില്ല കലക്ടര്‍ മുനിപ്പാലിറ്റി അധികൃതര്‍ക്കും കുടിവെളള ലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിരോധിത …

കല്‍പ്പാത്തി രഥോത്സവം: ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു Read More »

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം അനുവദിക്കാൻ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെർച്ച്വൽ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും.  തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ …

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം Read More »

ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതി, തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

കൈക്കൂലി വാങ്ങി എന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറും മുൻപ് പ്രധാന ഓഫീസിൽ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ എം നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു സസ്‌പെൻഡ് ചെയ്തു.  നഗരസഭയുടെ കുറവൻകോണം വാർഡിൽ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങൾ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിക്കാരനായ സൈനുദ്ധീന്റെ പരാതിയിൽ …

ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതി, തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു Read More »

രേഖ ഹാജരാക്കിയില്ലെങ്കില്‍ പട്ടയം റദ്ദാക്കും

തൃശൂര്‍ താലൂക്ക് അവണൂര്‍ വില്ലേജ് റീസര്‍വ്വെ നമ്പര്‍ 33, 34, 35, 36, 37, 56, 57, 58 എന്നിവയിലായി സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് ശക്തന്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി അവണൂര്‍ അംബേദ്ക്കര്‍ നഗറില്‍ ഭൂമി പതിച്ചു നല്‍കിയിരുന്നു. അതില്‍ ഭൂമി കിട്ടിയവര്‍ കൈവശത്തിലെടുക്കാതിരിക്കുകയും കൃത്യമായി പരിപാലിക്കാതിരിയ്ക്കുകയും ചെയ്തതിനാല്‍ പ്രസ്തുത ഭൂമിയില്‍ പലരും അനധികൃതമായി കയ്യേറുകയും, ചിലര്‍ രജിസ്റ്റര്‍ ചെയ്യാത്ത രേഖകള്‍ പ്രകാരം കൈമാറുകയും, അനധികൃതമായി കൈവശപ്പെടുത്തിയതായും വീട് വെച്ച് താമസിച്ചു വരുന്നതായും, ഒരേ …

രേഖ ഹാജരാക്കിയില്ലെങ്കില്‍ പട്ടയം റദ്ദാക്കും Read More »

കോതകുർശ്ശി ശ്രീ ചേറമ്പറ്റ ഭഗവതീ ക്ഷേത്രത്തിലെ സപ്താഹത്തിന് ഇന്ന് തുടക്കം കുറിച്ചു, 

 വൈകീട്ട് 5 ന് ചേറമ്പറ്റ ഗണപതി ക്ഷേത്രത്തിൽ നിന്ന് പൂർണ്ണ കുംഭംനൽകി ആചാര്യൻ ബ്രഹ്മശ്രീ കുറുവല്ലൂർ ഹരി നമ്പൂതിരിയെ ആചാര്യവരണം നടത്തി, ഭാഗവതമാഹാത്മ്യം നടത്തി തുടർന്ന് 7 മണിക്ക് നവരാത്രിയാഘോഷത്തിൻ്റെ മൂന്നാം ദിനമായ ഇന്ന് സോപാന ഗന്ധർവൻ ശ്രീ ഏലൂർ ബിജുവിൻ്റെ സോപാന സംഗീതം ഉണ്ടായി ചടങ്ങിൽ ആചാര്യൻ ബ്രമ്ഹശ്രീ ഹരിനമ്പൂതിരി ക്ഷേത്രം താന്ത്രി നാരായണൻ നമ്പൂതിരിപ്പാട് ചേറമ്പറ്റ മന മണികണ്ഠൻ ഭട്ടതിരിപ്പാട് എം പങ്കജാക്ഷൻ, സുജേഷ് S ഉണ്ണി, സത്യൻ ചേറമ്പറ്റ , ഗിരീഷ് കെ.പി, …

കോതകുർശ്ശി ശ്രീ ചേറമ്പറ്റ ഭഗവതീ ക്ഷേത്രത്തിലെ സപ്താഹത്തിന് ഇന്ന് തുടക്കം കുറിച്ചു,  Read More »

പാചക ഗ്യാസ് ലഭ്യത: 8137067808 -ല്‍ പരാതി അറിയിക്കാം

പാലക്കാട് ജില്ലയിലെ പാചക ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഗ്യാസ് ലഭ്യതയുമായി ബന്ധപ്പെട്ട പരാതികൾ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പരാതി പരിഹാര സെല്ലില്‍ അറിയിക്കാം.  8137067808 എന്ന നമ്പറില്‍ വിളിച്ചാണ് പരാതികള്‍ അറിയിക്കേണ്ടത്. ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കള്‍, ഉപഭോക്തൃ സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറത്തിലാണ് അസോസിയേഷന്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.  കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ഫോറത്തില്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠൻ …

പാചക ഗ്യാസ് ലഭ്യത: 8137067808 -ല്‍ പരാതി അറിയിക്കാം Read More »

ഇ. കെ.വൈ.സി അപ്‌ഡേഷന്‍: റേഷന്‍ കടകള്‍ (ഒക്ടോബര്‍ ആറ്) പ്രവര്‍ത്തിക്കും

മുന്‍ഗണനാ റേഷന്‍കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്) ഉള്‍പ്പെട്ടവര്‍ക്കായുള്ള  ഇ കെ.വൈ.സി അപ്ഡേഷന്‍ നടക്കുന്നതിനാല്‍ മസ്റ്ററിങിനായി (ഒക്ടോബര്‍ ആറ്) എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഒക്ടോബര്‍ മൂന്നു മുതല്‍ റേഷന്‍ കടകള്‍ വഴിയുള്ള ഇ കെ.വൈ.സി അപ്ഡേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടു വരെ മാത്രമേ റേഷന്‍കടകള്‍ വഴി അപ്ഡേഷന് അവസരമുണ്ടാകൂ.  മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങള്‍ക്കും തങ്ങളുടെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകള്‍ വഴിയോ, അല്ലെങ്കില്‍ അടുത്തുള്ള റേഷന്‍ കടകളില്‍ …

ഇ. കെ.വൈ.സി അപ്‌ഡേഷന്‍: റേഷന്‍ കടകള്‍ (ഒക്ടോബര്‍ ആറ്) പ്രവര്‍ത്തിക്കും Read More »

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും  : ദളപതി 69ന് തുടക്കമായി 

ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. കലാ …

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും  : ദളപതി 69ന് തുടക്കമായി  Read More »

കോതകുറിശ്ശി ശ്രീ ചേറമ്പറ്റ കാവിൽ നവരാത്രി 

കോതകുറിശ്ശി ശ്രീ ചേറമ്പറ്റ കാവിൽ നവരാത്രി ആഘോഷത്തിന്റെ രണ്ടാം ദിനം കലാമണ്ഡലം വെങ്കട്ട രാമനും കുമാരി വൈഷ്ണയും സംഘവും അവതരിപ്പിക്കുന്ന പ്രഹ്ലാദചരിതം കഥകളി അരങ്ങേറി, നാളെ വൈകീട്ട് 4 ന് ഭാഗവതാചാര്യൻ ബ്രഹ്മശ്രീ കുറവല്ലൂർ ഹരി നമ്പൂതിരിയെ ആചാര്യവരണം നടത്തി, ഭാഗവതമാഹാത്മ്യം നടത്തും തുടർന്ന് സോപാനസംഗീത ഗന്ധർവ്വൻ ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം ഉണ്ടായിരിക്കുന്നതാണ്

മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 8 വരെ

തൃശൂര്‍ ജില്ലയില്‍ മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) റേഷന്‍കാര്‍ഡുകളിലെ മുഴുവന്‍ അംഗങ്ങളുടെയും ഇ-കെവൈസി മസ്റ്ററിംഗ് ഒക്ടോബര്‍ 8 വരെ ദീര്‍ഘിപ്പിച്ചു. സൗജന്യ റേഷന്‍ ലഭിക്കുന്നവരുടെ ഇ-കെവൈസി അപ്ഡേഷന്‍ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കുന്നതിനാണ് മസ്റ്ററിംഗ് നടത്തുന്നത്. മസ്റ്ററിംഗ് സമയത്ത് റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കരുതേണ്ടതാണ്.

മാലിന്യമുക്തം നവകേരളം: ഹരിത വിദ്യാലയം, ഹരിത ഭവനം, ഹരിത നഗരം ക്യാംപയിന്മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

തൃത്താല മണ്ഡലത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കാളികളാക്കികൊണ്ട് നടപ്പിലാക്കുന്ന ഹരിത വിദ്യാലയം, ഹരിത ഭവനം, ഹരിത നഗരം മെഗാ ക്യാംപയിന് (ഒക്ടോബര്‍ അഞ്ച്) തുടക്കമാവും. കൂറ്റനാട് സെന്ററില്‍ രാവിലെ 10.30 ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.തൃത്താല നിയോജകമണ്ഡല പരിധിയിലുള്ള കോളേജുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, ഹൈസ്‌കൂളുകള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് …

മാലിന്യമുക്തം നവകേരളം: ഹരിത വിദ്യാലയം, ഹരിത ഭവനം, ഹരിത നഗരം ക്യാംപയിന്മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും Read More »

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം.         സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. സന്ദർശക വീസയിൽ ജോലി ലഭിക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്താൽ അതു തെറ്റാണ്. ഒരു രാജ്യവും സന്ദർശക വീസയിൽ ജോലി അനുവദിക്കില്ല. …

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക Read More »

കെ.എസ്.ആര്‍.ടി.സിയില്‍ താത്കാലിക ഡ്രൈവര്‍ നിയമനം

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഒമ്പതാം തരാം പാസ്സായ സര്‍ട്ടിഫിക്കറ്റും ഹെവി ഡ്രൈവിങ് ലൈസന്‍സും ഉള്ള 2017 ആഗസ്ത് 31 നു മുമ്പായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാലക്കാട് താലൂക്കിലെ 21-41 പ്രായപരിധിയിലുള്ള (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം ) ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. അര്‍ഹരായവര്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ ഹെവി ഡ്രൈവിങ് ലൈസന്‍സും, യോഗ്യത സര്‍ട്ടിഫിക്കറ്റും എംപ്ലോയ്‌മെന്റ് …

കെ.എസ്.ആര്‍.ടി.സിയില്‍ താത്കാലിക ഡ്രൈവര്‍ നിയമനം Read More »