പാലക്കാട് ജില്ലയില്‍ ഹോംഗാര്‍ഡുകളുടെ നിലവിലുള്ള ഒഴിവുകളിലേക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കുമുള്ള നിയമനത്തിനായി 2024 ആഗസ്റ്റിലെ വിജ്ഞാപന പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായുള്ള കായികക്ഷമതാ പരിശോധനയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ഒക്ടോബര്‍ 16 ന് രാവിലെ ആറു മണിക്ക് പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന്‍ ക്യാമ്പില്‍ നടക്കും. നിയമനത്തിനായുള്ള വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന, സേനാ വിഭാഗങ്ങളില്‍ നിന്നും വിരമിച്ച, 10-ാം ക്ലാസ്സ് പാസ്സായവര്‍ക്കും ആര്‍മി മെട്രിക്കുലേഷന്‍ അടക്കം തത്തുല്യ യോഗ്യതയുള്ളവര്‍ക്കുമാണ് പരിശോധന നടക്കുക. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, മുന്‍കാല സര്‍വ്വീസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള ഗവ. മെഡിക്കല്‍ ഓഫീസറുടെ പക്കല്‍ നിന്നും ലഭിച്ച ഫോട്ടോ പതിച്ച മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ഹോം ഗാര്‍ഡ്‌സ് കമാന്‍ഡന്റ് കൂടിയായ ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു