palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട് – കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. പ്രവൃത്തികൾ പൂർത്തീകരിക്കാൻ കാലതാമസം വരുന്നതുമൂലം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കുവാൻ ജില്ലാ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ വികസന കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വി.കെ ശ്രീകണ്ഠന്‍ എം.പി.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖകൾ പ്രകാരം 500 മീറ്ററില്‍ മുതല്‍ ദൂരമുള്ള റോഡുകൾ ഏറ്റെടുക്കാവുന്നതാണെന്നും അതനുസരിച്ച് പുതിയ പ്രൊപ്പോസലുകൾ തയ്യാറാക്കി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ബാംഗ്ലൂർ – കൊച്ചി വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആയതിന്റെ തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്നും ദിശ ചെയർമാൻ കൂടിയായ എം.പി നിർദേശിച്ചു. യോഗത്തിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവ്വഹണ പുരോഗതി അവലോകനം നടത്തുകയും പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.

പാലക്കാട് ടോപ്പ് ഇൻ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ജയ്.പി.ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, പൊന്നാനി എം.പി.യുടെ പ്രതിനിധി സലാം മാസ്റ്റർ, വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *