പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഒക്ടോബർ 14, 15, 16 തീയതികളിലായി നടക്കും. പാലക്കാട് പ്രസന്നലക്ഷ്‌മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്‌തകോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 14 ന് വൈകീട്ട് നാലു മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. കേരളത്തിലെ വലുതും ചെറുതുമായ നൂറോളം പ്രസാധകർ മേളയിൽ പങ്കെടുക്കുംപുസ്തകോത്സവം വിജയിപ്പിക്കുന്നതിനായി ടി.കെ. നാരായണദാസ് ചെയർമാനും പി.എൻ. മോഹനൻ കൺവീനറുമായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം വി.കെ. ജയപ്രകാശ്, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ട്രഷറർ ടി.ആർ. അജയൻ, ടി.എ. ജയബാലൻ, പി.ഒ. കേശവൻ, വി. രവീന്ദ്രൻ, ടി.കെ. രമേഷ്, പി.ടി. സുദേവൻ തുടങ്ങിയവർ സംസാരിച്ചു.