പാലക്കാട് ജില്ലയിലെ പാചക ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഗ്യാസ് ലഭ്യതയുമായി ബന്ധപ്പെട്ട പരാതികൾ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പരാതി പരിഹാര സെല്ലില്‍ അറിയിക്കാം. 8137067808 എന്ന നമ്പറില്‍ വിളിച്ചാണ് പരാതികള്‍ അറിയിക്കേണ്ടത്. ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും ഉപഭോക്താക്കള്‍, ഉപഭോക്തൃ സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക ഏജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള എല്‍.പി.ജി. ഓപ്പണ്‍ ഫോറത്തിലാണ് അസോസിയേഷന്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ഫോറത്തില്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എ.എസ് ബീന, ഐ.സി, ബി.പി.സി.എൽ, എച്.പി.സി.എൽ എന്നീ ഓയിൽ കമ്പനികളുടെ പ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.