palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

ഇ. കെ.വൈ.സി അപ്‌ഡേഷന്‍: റേഷന്‍ കടകള്‍ (ഒക്ടോബര്‍ ആറ്) പ്രവര്‍ത്തിക്കും

മുന്‍ഗണനാ റേഷന്‍കാര്‍ഡുകളില്‍ (മഞ്ഞ, പിങ്ക്) ഉള്‍പ്പെട്ടവര്‍ക്കായുള്ള  ഇ കെ.വൈ.സി അപ്ഡേഷന്‍ നടക്കുന്നതിനാല്‍ മസ്റ്ററിങിനായി (ഒക്ടോബര്‍ ആറ്) എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  
ഒക്ടോബര്‍ മൂന്നു മുതല്‍ റേഷന്‍ കടകള്‍ വഴിയുള്ള ഇ കെ.വൈ.സി അപ്ഡേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ എട്ടു വരെ മാത്രമേ റേഷന്‍കടകള്‍ വഴി അപ്ഡേഷന് അവസരമുണ്ടാകൂ.  മുന്‍ഗണനാ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങള്‍ക്കും തങ്ങളുടെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകള്‍ വഴിയോ, അല്ലെങ്കില്‍ അടുത്തുള്ള റേഷന്‍ കടകളില്‍ ചെന്നോ ഇ കെ.വൈ.സി അപ്‌ഡേഷന്‍ നടത്താം. അപ്‌ഡേഷന്‍ നടത്താനായി റേഷന്‍ കടകളില്‍ ചെല്ലുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കരുതണം. ഇതു സംബന്ധിച്ച് സംശയ ദൂരീകരണത്തിനായി 0491-2536872 (പാലക്കാട് താലൂക്ക്), 0492-222329 (ചിറ്റൂര്‍ താലൂക്ക്), 0466-2244397 (ഒറ്റപ്പാലം താലൂക്ക്), 0492-4222265 (മണ്ണാര്‍ക്കാട് താലൂക്ക്), 0492-2222325 (ആലത്തൂര്‍ താലൂക്ക്), 0466-2970300 (പട്ടാമ്പി താലൂക്ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *