palakkad express news

കെ.എസ്.ആര്‍.ടി.സിയില്‍ താത്കാലിക ഡ്രൈവര്‍ നിയമനം

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  ഒമ്പതാം തരാം പാസ്സായ സര്‍ട്ടിഫിക്കറ്റും ഹെവി ഡ്രൈവിങ് ലൈസന്‍സും ഉള്ള 2017 ആഗസ്ത് 31 നു മുമ്പായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാലക്കാട് താലൂക്കിലെ 21-41 പ്രായപരിധിയിലുള്ള (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം ) ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. അര്‍ഹരായവര്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ ഹെവി ഡ്രൈവിങ് ലൈസന്‍സും, യോഗ്യത സര്‍ട്ടിഫിക്കറ്റും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതമാണ് എത്തേണ്ടത്.

Leave a Comment

Your email address will not be published. Required fields are marked *