സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യർഥിനികൾക്ക് നല്‍കുന്ന പ്രത്യേക സ്കോളര്‍ഷിപ്പിന് പിന്നാക്ക വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം പരമാവധി 50,000 രൂപ വരെയാണ് സ്കോളര്‍ഷിപ്പായി അനുവദിക്കുക. ഒക്ടോബര്‍ 15 നു മുമ്പായി അപേക്ഷിക്കണം. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുടുംബ വാർഷിക വരുമാന പദ്ധതി രണ്ടരലക്ഷം രൂപയാണ്. വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.