palakkad express news

Local News

കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും കഞ്ചിക്കോട് ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററിന്റെയും സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപിച്ചു. ക്യാമ്പില്‍ 130 പേര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുള്‍ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.പി.സത്യഭാമ അധ്യക്ഷത വഹിച്ചു. ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റെര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഹിമ വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്‍ റഷീദ്, ബിന്ദു സന്തോഷ്, എം.സാലിമ …

കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു Read More »

ആയുഷ് സ്ഥാപനങ്ങളില്‍ നിയമനം

പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഓഗസ്റ്റ് 31ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കല്‍പാത്തിയിലെ ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തണം. പ്രായം 50 കവിയരുത്. അംഗീകൃത ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ കേരള നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ജി.എന്‍.എം …

ആയുഷ് സ്ഥാപനങ്ങളില്‍ നിയമനം Read More »

അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു

ഏപ്രില്‍ 2022 ന് ശേഷമുള്ള റോഡ് അപകട കേസുകളില്‍ അജ്ഞാത വാഹനമിടിച്ച് മരണപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്താല്‍ കോമ്പന്‍സേഷന്‍ ഓഫ് വിക്റ്റിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ്സ് സ്‌കീം 2022 പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്. പദ്ധതി പ്രകാരം അജ്ഞാത വാഹനമിടിച്ച് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് രണ്ട്  ലക്ഷം രൂപയും, പരിക്ക് പറ്റുന്നവര്‍ക്ക് 50,000 രൂപയുമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്. ധനസഹായം നിര്‍ണ്ണയിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലയിലെ തഹസീല്‍ദാര്‍മാര്‍ (ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍) …

അജ്ഞാത വാഹനാപകടം;ധനസഹായ നിര്‍ണ്ണയ സമിതി രൂപീകരിച്ചു Read More »

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എം.എസ്.സി ബയോടെക്‌നോളജി/ ബോട്ടണിയില്‍ ഒന്നാം ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത യു.ജി.സി – ജെ.ആര്‍.എഫ്. മെഥിലേം അനാലിസിസ്/ ജനിതകശാസ്ത്രം/ ട്രാന്‍സ്‌ക്രിപ്‌റ്റോമിക്‌സ് എന്നിവയില്‍ പരിചയം. പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 23 ന്) രാവിലെ 10 …

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം Read More »

ശ്രദ്ധേമായി വിദ്യാര്‍ഥി- ജില്ലാ കലക്ടര്‍ മുഖാമുഖം

മഴ ഉണ്ടാകുമ്പോള്‍ അവധി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെ…? ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ചേമ്പറില്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തില്‍ ആദ്യം ഉയര്‍ന്ന ചോദ്യമാണിത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയും മഴയുടെ തോതും തീവ്രതയും മുന്നറിയിപ്പ് നിലയുമെല്ലാം പരിഗണിച്ചാണ് അത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് മറുപടി നല്‍കിയപ്പോള്‍ വിഷയം കൂടുതല്‍ ഗൗരവത്തോടെ മനസിലാക്കാനായതായി വിദ്യാര്‍ഥിസംഘം പറഞ്ഞു. ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച യോഗത്തില്‍ ആദ്യത്തെ അതിഥികളായെത്തിയത് പാമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. എന്തുകൊണ്ട് …

ശ്രദ്ധേമായി വിദ്യാര്‍ഥി- ജില്ലാ കലക്ടര്‍ മുഖാമുഖം Read More »

ബിരുദ, ബിരുദാനന്തര ബിരുദ സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് വിവിധ കാറ്റഗറികളിലായി സീറ്റുകള്‍ ഒഴിവുണ്ട്. എം.എസ്.സി.മൈക്രോബയോളജി – എസ്.ടി -1, പി.എച്ച് – 1, സ്‌പോര്‍ട്‌സ് – 1, ലക്ഷദ്വീപ് – 1 ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാപ് ഐ.ഡി രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം.ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് – ഇ.ഡബ്ല്യു.എസ് – 3, ടി.എല്‍.എം – 3 ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാപ് ഐ.ഡി രജിസ്‌ട്രേഷനുള്ള വിദ്യാര്‍ഥികള്‍ …

ബിരുദ, ബിരുദാനന്തര ബിരുദ സീറ്റൊഴിവ് Read More »

പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വെ ഗേറ്റ് അടച്ചിടും

പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ പെരുമുടിയൂര്‍ റോഡിലെ റെയില്‍വെ ഗേറ്റ് നം.166എ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി – ശങ്കരമംഗലം റോഡ് വഴി പോകേണ്ടതാണ്.പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ ഗേറ്റ് നം.167 ഓഗസ്റ്റ് 25, 26 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ കൊപ്പം – മുതുതല റോഡ് വഴി പോകേണ്ടതാണ്.പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ ഗേറ്റ് നം.167എ ഓഗസ്റ്റ് 26, 27 തിയ്യതികളില്‍ അടച്ചിടും. വാഹനങ്ങള്‍ പട്ടാമ്പി – വെള്ളിയാങ്കല്ല് പാലം – പള്ളിപ്പുറം …

പട്ടാമ്പി – പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വെ ഗേറ്റ് അടച്ചിടും Read More »

കാസ൪ഗോഡ് കളക്ടറുടെ പ്രചോദനാത്മകമായ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ്

ഒരു പയ്യന്റെ കഥ പറയാം എന്ന് പറഞ്ഞായിരുന്നു ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് കഥ പറഞ്ഞു തുടങ്ങിയത്. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എറണാകുളം ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കുള്ള അനുമോദന ചടങ്ങിലായിരുന്നു ആരെയും പ്രചോദിപ്പിക്കുന്ന ജില്ലാ കളക്ടറുടെ പ്രസംഗം.  നീലഗിരിയിലെ ചേരംപാടി എന്ന ഗ്രാമത്തിലെ കുന്നി൯ ചരുവിലെ വീട്ടിൽ നിന്നും അതീവ ദുഷ്ക്കരമായ വഴികളിലൂടെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് ദിവസവും സ്കൂളിലെത്തിയിരുന്ന പയ്യ൯. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷ …

കാസ൪ഗോഡ് കളക്ടറുടെ പ്രചോദനാത്മകമായ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ജില്ലാ കളക്ട൪ എ൯.എസ്.കെ ഉമേഷ് Read More »

മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാം

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതോടെ സെപ്റ്റംബർ 30 വരെ പിഴ കൂടാതെ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാൻ കഴിയും. കൊച്ചി പാലാരിവട്ടത്തെ സെന്റ് ആന്റണീസ് ഹോമിയോപ്പതിക് ക്ലിനിക്  ഉടമ സ്മിത ജിജോ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്, തദ്ദേശ അദാലത്തിൽ …

മെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെ പിഴയില്ലാതെ പുതുക്കാം Read More »

ബിരുദ സീറ്റൊഴിവ്

ബിരുദ സീറ്റൊഴിവ്കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എഫ്.വൈ.യു.ജി.പി പ്രവേശനവുമായി ബന്ധപ്പെട്ട് ബിരുദ പ്രോഗ്രാമുകള്‍ക്ക് വിവിധ കാറ്റഗറികളിലായി സീറ്റൊഴിവുണ്ട്. ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് ഓണേഴ്‌സ്:  എസ്.ടി. – 1, പി.എച്ച് – 1, സ്‌പെഷ്യല്‍ സ്‌പോര്‍ട്‌സ് ക്വാട്ട(എസ്.എസ്.ക്യൂ) -3, ലക്ഷദ്വീപ് ക്വാട്ട -1, ബി.കോം ഓണേഴ്‌സ്: ഒ.ബി.എക്‌സ് – 1, എസ്.ടി-1, എസ്.എസ്.ക്യു – 1, ലക്ഷദ്വീപ് ക്വാട്ട – 1, ബി.എസ്.സി മൈക്രോബയോളജി ഓണേഴ്‌സ്: പി.എച്ച് – 1, എസ്.എസ്.ക്യൂ – 1, ലക്ഷദ്വീപ് …

ബിരുദ സീറ്റൊഴിവ് Read More »

സ്വാതന്ത്ര്യ ദിന ആഘോഷം

NCP മണ്ണൂർ മണ്ഡലം കമ്മറ്റിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം മണ്ഡലം പ്രസിഡണ്ട് ശ്രീ.ശങ്കരനാരായണൻ പതാക ഉയർത്തി. യോഗം NCP ജില്ല സെക്രട്ടറി എസ്.ജെ.എൻ. നജീബ് ഉൽഘാടനം നിർവ്വഹിച്ചു. കെ.എച്ച് ആസിഫ് അധ്യക്ഷത വഹിച്ചു. വി. ഹരിദാസ് , NS ഹംസ, സൈദ് മുഹമ്മദ്, എ ഷഫീക്ക് , അബ്ദുൾ സലാം, KM നിഷാദ്, P ജലീൽ. നിയാബ്. ജിനാസ് , ഷാനിഫ് , സി.എസ്. നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. വയനാട്ടിൽ ദുരന്തത്തിൽ മൗന പ്രാർത്ഥനയും നടന്നു..

ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി

നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമ്മിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർത്ഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.         വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. കേരളം മാത്രമല്ല, ഇന്ത്യയാകെ ആ ദുഃഖത്തിലാഴ്ന്നിരിക്കുന്ന ഘട്ടമാണിത്. എന്നാൽ …

ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ച് നവകേരള നിർമ്മിതിയിൽ മുന്നേറാനാവണം: മുഖ്യമന്ത്രി Read More »

തൃശൂര്‍ പൂരം: പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു

തൃശൂര്‍ പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു. തൃശൂര്‍ പൂരം നടത്തിപ്പില്‍ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നല്‍കി ക്രമീകരണങ്ങൾ പരിഷ്ക്കരിച്ച് ജനസൗഹൃദമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവപൂരം നടത്തിപ്പാണ് ലക്ഷ്യം. നിലവിലുള്ള പ്രശ്‌നങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതേസമയം, നിയമങ്ങള്‍ അനുസരിച്ച്, ആചാരങ്ങൾ പാലിച്ച് പൂരം നടത്തിപ്പിന് പുതിയ രൂപരേഖ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ആചാര ക്രമങ്ങളില്‍ യാതൊരു മാറ്റവും …

തൃശൂര്‍ പൂരം: പ്രാഥമിക ആലോചനാ യോഗം ചേര്‍ന്നു Read More »

അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്ലസ്.ടു/ തത്തുല്യം. അപേക്ഷാ ഫോമം പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍: 0471 257047, 9846033001.  ബിരുദ കോഴ്സ് സീറ്റ് ഒഴിവ് തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാംവർഷ ബിരുദ  കോഴ്സുകളിൽ …

അപേക്ഷ ക്ഷണിച്ചു. Read More »

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു  വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. പുനര്‍വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷക ബിപിഎല്‍/ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പദ്ധതിയ്ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യുസര്‍ മാന്വല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0487 2361500. തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എല്‍.ബി.എസ് സെന്റര്‍ …

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു Read More »

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ആഗസ്ത് 14ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും കെ.മാറ്റ്/സി.മാറ്റ്/ക്യാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org. ഫോണ്‍: 9446529467, 9447079763, 04712327707, 0471 2329468. ലേബര്‍ കോടതി …

Read More »

മഴക്കെടുതി

വീടുകള്‍ക്ക് നാശനഷ്ടം; നഷ്ടപരിഹാരത്തിന് അപേക്ഷിക്കാംപ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് റവന്യൂ വകുപ്പില്‍ നിന്ന് റിലീഫ് പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കുന്നു. ഇതിനായി വീട്ടുടമ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, വിലാസം, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ബാങ്ക് അക്കൗണ്ട് മുഖേന തുക വിതരണം ചെയ്യുന്നതിനാല്‍ അപേക്ഷയില്‍ ചേര്‍ക്കുന്ന ബാങ്ക് അക്കൗണ്ട് നിലവിലുണ്ടെന്നും ആക്ടീവ് ആണെന്നും ഉറപ്പാക്കണം. നാശനഷ്ടത്തോത് …

മഴക്കെടുതി Read More »

ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ 

വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു.  ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. …

ദുരന്തകാരണം അനധികൃത ഖനനമാണെന്ന കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ  Read More »

വയനാട് ദുരന്തം: സമഗ്ര പുനരധിവാസ പാക്കേജ് കേരളത്തിന്റെ ആവശ്യം

വയനാട് ദുരന്തത്തിൽ സമഗ്ര പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം  ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. അതിന്റെ ടീം ലീഡർ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിൻറ് സെക്രട്ടറി  രാജീവ് കുമാർ ഓഫീസിൽ സന്ദർശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.         കേന്ദ്രസർക്കാരിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദുരന്ത …

വയനാട് ദുരന്തം: സമഗ്ര പുനരധിവാസ പാക്കേജ് കേരളത്തിന്റെ ആവശ്യം Read More »

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങൾ

എസ് എൻ ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  50 ലക്ഷം രൂപ. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക്  50 ലക്ഷം രൂപ. കെ ജി എം ഒ എ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു  25 ലക്ഷം രൂപ. മലങ്കര മാർത്തോമ്മാ സുറിയാനി സഭ ആദ്യ ഘട്ടത്തിൽ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്  20 …

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങൾ Read More »