palakkad express news

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു

മംഗല്യ പദ്ധതി; അപേക്ഷ ക്ഷണിച്ചു

 വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. പുനര്‍വിവാഹം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷക ബിപിഎല്‍/ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പദ്ധതിയ്ക്കായി www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. യുസര്‍ മാന്വല്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0487 2361500.

തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തൃശ്ശൂര്‍ മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പി.ജി.ഡി.സി.എ, പി.ഡി.സി.എ, ഡി.സി.എ എന്നീ കോഴ്‌സുകള്‍ക്കും 6 മാസത്തെ ഡി.സി.എ (എസ്) കോഴ്‌സിനും  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ബാച്ചുകളും എസ്.സി/ എസ്.ടി/ ഒ.എ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനൂകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി അസി. ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍, ആലുംവെട്ടുവഴി, ചിയ്യാരം, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2250751, 7559935097, 9447918589.

 യു.ജി, പി.ജി പ്രവേശനം

അയലൂര്‍ ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഹോണേഴ്‌സ്), ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹോണേഴ്‌സ്), എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളിലേക്ക് ഐ.എച്ച്.ആര്‍.ഡി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ കോളേജിലെത്തി അപേക്ഷ സമര്‍പ്പിക്കണം. എസ്.സി/ എസ്.ടി/ ഒ.എ.സി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവുണ്ട്. അവസാന തീയതി ഓഗസ്റ്റ് 28. ഫോണ്‍: 8547005029, 9495069307.

എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം; സ്‌പോട്ട് അഡ്മിഷന്‍ 14 ന്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ടായ തിരുവനന്തപുരം കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി കെ.എം.എ.ടി/ സി.എം.എ.ടി/ സി.എ.ടി യോഗ്യതയുമുള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ നേടാം. എസ്.സി/ എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kittsedu.ojg എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9446529467, 9447079763, 0471 2327707, 2329468.

Leave a Comment

Your email address will not be published. Required fields are marked *