palakkad express news

അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്ലസ്.ടു/ തത്തുല്യം. അപേക്ഷാ ഫോമം പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍: 0471 257047, 9846033001.

 ബിരുദ കോഴ്സ് സീറ്റ് ഒഴിവ്

തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാംവർഷ ബിരുദ  കോഴ്സുകളിൽ വിവിധ സംവരണ വിഭാഗങ്ങൾക്കായി സീറ്റുകൾ ഒഴിവുണ്ട്. ബികോം ഫിനാൻസ്- പട്ടികവർഗം മൂന്ന്, ബി എ ഇംഗ്ലീഷ് പട്ടികവർഗം- രണ്ട്, ബി എസ് സി മാത്തമാറ്റിക്സ്- പട്ടികജാതി നാല്, പട്ടികവർഗം ഒന്ന്, ഇ ഡബ്ലിയു എസ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പി, കാലിക്കറ്റ് സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ് ഔട്ട് എന്നിവ അടങ്ങിയ അപേക്ഷ ഓഗസ്റ്റ് 14 രാവിലെ 11 നകം കോളജ് ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0466 2270335, 2270353.

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്

മാര്‍ക്കറ്റിംഗ് മേഖലയില്‍ പ്രാവീണ്യം നേടാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് മൂന്ന് ദിവസത്തെ ‘മാര്‍ക്കറ്റ് മിസ്റ്ററി ‘ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 മുതൽ 31 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 2950 രൂപയാണ് ഫീസ് (കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് ടി ഉള്‍പ്പെടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1200 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1800 രൂപയും താമസം കൂടാതെ 800 രൂപയുമാണ് ഫീസ്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 25ന് മുമ്പ്  http://kied.info/training-calendar ലിങ്കിൽ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890, 0484 2550322, 9188922800.

ബയോമെട്രിക് മസ്റ്ററിങ്

കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട മസ്റ്ററിങ് ചെയ്യാൻ ബാക്കിയുള്ള ഗുണഭോക്താക്കൾ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് ചെയ്ത ഗുണഭോക്താക്കൾ ബോർഡ് ഓഫീസിൽ വിവരം അറിയിക്കണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2706133.

Leave a Comment

Your email address will not be published. Required fields are marked *