വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും കഞ്ചിക്കോട് ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററിന്റെയും സഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപിച്ചു. ക്യാമ്പില്‍ 130 പേര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.അബ്ദുള്‍ ലത്തീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.പി.സത്യഭാമ അധ്യക്ഷത വഹിച്ചു. ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റെര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഹിമ വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ അബ്ദുള്‍ റഷീദ്, ബിന്ദു സന്തോഷ്, എം.സാലിമ ജാസ്മിന്‍, സി.സിദ്ദിഖ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഇ.പി.സലീന, മെഡിക്കല്‍ ഓഫീസര്‍ ഡോ.അശ്വതി പുരുഷോത്തം, ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റ് കോര്‍ഡിനേറ്റര്‍ വി.സി.ധാര എന്നിവര്‍ സംസാരിച്ചു.