പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഓഗസ്റ്റ് 31ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കല്‍പാത്തിയിലെ ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ഓഫീസില്‍ എത്തണം. പ്രായം 50 കവിയരുത്. അംഗീകൃത ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ കേരള നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ജി.എന്‍.എം നഴ്‌സിങ് ഉള്ളവര്‍ക്ക് രാവിലെ 10ന് മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ അഭിമുഖത്തിന് ഹാജരാകാം. യോഗയില്‍ അംഗീകൃത പി.ജി ഡിപ്ലോമ, എസ്.ആര്‍.സിയുടെ യോഗ ടീച്ചര്‍ ട്രെയ്‌നിങ് ഡിപ്ലോമ, ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി യോഗ, എം.ഫില്‍ യോഗ എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് രാവിലെ 11ന് യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖത്തിന് ഹാജരാകാം. ഫോണ്‍ : 9072650492.