palakkad express news

കേരള വന ഗവേഷണ സ്ഥാപനത്തില്‍ അവസരം

കേരള വന ഗവേഷണ സ്ഥാപനത്തിലെ ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എം.എസ്.സി ബയോടെക്‌നോളജി/ ബോട്ടണിയില്‍ ഒന്നാം ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദം. അഭികാമ്യ യോഗ്യത യു.ജി.സി – ജെ.ആര്‍.എഫ്. മെഥിലേം അനാലിസിസ്/ ജനിതകശാസ്ത്രം/ ട്രാന്‍സ്‌ക്രിപ്‌റ്റോമിക്‌സ് എന്നിവയില്‍ പരിചയം. പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്ന് വര്‍ഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 23 ന്) രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Comment

Your email address will not be published. Required fields are marked *