ബിരുദ സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എഫ്.വൈ.യു.ജി.പി പ്രവേശനവുമായി ബന്ധപ്പെട്ട് ബിരുദ പ്രോഗ്രാമുകള്‍ക്ക് വിവിധ കാറ്റഗറികളിലായി സീറ്റൊഴിവുണ്ട്. ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് ഓണേഴ്‌സ്: എസ്.ടി. – 1, പി.എച്ച് – 1, സ്‌പെഷ്യല്‍ സ്‌പോര്‍ട്‌സ് ക്വാട്ട(എസ്.എസ്.ക്യൂ) -3, ലക്ഷദ്വീപ് ക്വാട്ട -1, ബി.കോം ഓണേഴ്‌സ്: ഒ.ബി.എക്‌സ് – 1, എസ്.ടി-1, എസ്.എസ്.ക്യു – 1, ലക്ഷദ്വീപ് ക്വാട്ട – 1, ബി.എസ്.സി മൈക്രോബയോളജി ഓണേഴ്‌സ്: പി.എച്ച് – 1, എസ്.എസ്.ക്യൂ – 1, ലക്ഷദ്വീപ് ക്വാട്ട – 1, ബി.എ തമിഴ് വിത്ത് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സ്: ഓപ്പണ്‍ – 2, ഈഴവ – 2, മുസ്ലീം – 2, ഇ.ഡബ്ല്യു.എസ് – 3, എസ്.സി – 5, എസ്.ടി – 2, ടി.എല്‍.എം – 2, പി.എച്ച് – 2, എസ്.എസ്.ക്യു – 3, ലക്ഷദ്വീപ് ക്വാട്ട – 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യൂണിവേഴ്‌സിറ്റി കാപ് (സി.എ.പി) ഐ.ഡി രജിസ്‌ട്രേഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 19ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 9188900190, 9249570187.
ബിരുദ സീറ്റൊഴിവ്
തൃത്തല ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ വിവിധ കാറ്റഗറികളിലായി സീറ്റൊഴിവുണ്ട്. ബി.കോം ഫിനാന്‍സ് : എസ്.ടി, ബി.എ ഇംഗ്ലീഷ് : എസ്.ടി, ബി.എസ്.സി മാത്തമാറ്റിക്‌സ് : എസ്.സി, എസ്.ടി, ഇ.ടി.ബി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലാണ് ഒഴിവ്. വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 17ന് രാവിലെ 11ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04662 270335, 2270353.
മരം ലേലം
പാലക്കാട് വനം ഡിവിഷന്‍ ഒലവക്കോട് റെയ്ഞ്ച് പരിധിയില്‍ ഉള്ള ഇലവ്, വട്ട, കുമിഴ്, മട്ടി എന്നീ മരങ്ങളുടെ തടികള്‍ ഒലവക്കോട് റെയ്ഞ്ച് ഓഫീസില്‍ വെച്ച് ഓഗസ്റ്റ് 22ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2555156.
ഗസ്റ്റ് ലക്ചറര്‍, ട്രേഡ്‌സ്മാന്‍ ഒഴിവ്
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗം ഗസ്റ്റ് ലക്ചറര്‍, ഗസ്റ്റ് ട്രേഡ്‌സ്മാന്‍ എന്നീ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 19ന് രാവിലെ 11ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04662 220450.
ചെമ്പൈ കോളേജില്‍ സീറ്റൊഴിവ്
പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജില്‍ ഒന്നാം വര്‍ഷ ബി.എ മ്യൂസിക്, വീണ, വയലിന്‍, മൃദംഗം ഓണേഴ്‌സ് കോഴ്‌സുകളിലേക്കുള്ള എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച് എന്നീ സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റൊഴിവുണ്ട്. ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് 0491 2527437, 9496472832 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നം.120/2017) തസ്തികയിലെ നിയമനത്തിനായി 2021 ജൂണ്‍ എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2024 ജൂണ്‍ എട്ട് മുതല്‍ റദ്ദാക്കിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം.538/2019) തസ്തികയിലെ നിയമനത്തിനായി 2023 ജൂലൈ മൂന്നിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ സ്വാഭാവിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2024 ജൂലൈ മൂന്ന് മുതല്‍ റദ്ദാക്കിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു