palakkad express news

എസ്.എസ്എൽ.സി പരീക്ഷ – ചേലക്കര മണ്ഡലത്തിൽ മികച്ച വിജയം യു.ആർ.പ്രദീപ് എം.എൽ എ

2025 -ലെ എസ്. എസ്.എൽ.സി പരീക്ഷയിൽ ചേലക്കര മണ്ഡലത്തിലെ സ്കൂളുകൾ മികച്ച വിജയം കരസ്ഥമാക്കിയതായി എം.എൽ.എ യു.ആർ പ്രദീപ് പറഞ്ഞു. ഗവൺമെന്റ് -എയ്ഡഡ് മേഖലകളിലുള്ള 15 സ്കൂളുകളിൽ 7 സ്കൂളുകൾ 100% വിജയം കരസ്ഥമാക്കി. പട്ടികജാതി വകുപ്പിന് കീഴിലുള്ള ചേലക്കര മോഡൽ റെസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 21 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21 പേരും വിജയിച്ച് 100% വിജയം. കേരള കലാമണ്ഡലം ഹൈസ്കൂളിൽ 61 കുട്ടികൾ പരീക്ഷ എഴുതിയതിൽ 61 പേരും വിജയിച്ചു. ജി.എച്ച്.എസ്.എസ് പാമ്പാടി, സെന്റ് ജോൺസ് എച്ച്.എസ് എളനാട്, ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ചേലക്കര, സെന്റ് ജോസഫ് ഹൈസ്കൂൾ പങ്ങാരപ്പിള്ളി എൻ.എസ്.എസ് ഹൈസ്കൂൾ മുള്ളൂർക്കര, എന്നീ സ്കൂളുകളും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളാണ്.15 സ്കൂളുകളിലായി 3267 കുട്ടികൾ പരീക്ഷ എഴുയതിതിൽ 3210 പേർ വിജയിച്ചു 278 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി മുഖേന സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായതും, പി.ടി.എ യുടെ നല്ല തോതിലുള്ള ഇടപെടലുകളും ആണ് മികച്ച വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത് എംഎൽഎ പറഞ്ഞു. മികച്ച വിജയം നേടിയ എല്ലാ കുട്ടികളേയും എം.എൽ.എ അഭിനന്ദിച്ചു

Leave a Comment

Your email address will not be published. Required fields are marked *