
പാലക്കാട് :ചെറുകിട വ്യാപാരികളുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ ഉപാധി രഹിത വായ്‌പ്പാ പദ്ധതിയായ മുദ്ര ലോൺ നിരാകരിക്കുന്ന ബാങ്കുകളുടെ നിഷേധാത്മകമായ നിലപാടിനെതിരെ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിരായിരി ഇന്ത്യൻ ബാങ്ക് ശാഖക്ക് മുൻപിൽ ഉപരോധ സമരം നടത്തി , സമരത്തിന് ജില്ലാ പ്രസിഡന്റ് സി വി സതീഷ് നേതൃത്വം നൽകി . ,ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ,നിയോജക മണ്ഡലം പ്രസിഡൻ്റ് അബൂ പാലക്കാടൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എസ്.സേവ്യർ, എ.സലീം, ഉമ്മർ ഫാറുഖ് എന്നിവർ നേതൃത്വം നല്കി