palakkad express news

Local News

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തുക: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തൃശ്ശൂർ :ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രവും വിസര്‍ജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസര്‍ജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന …

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തുക: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More »

ബിജെപിയുടെ അനിശ്ചിതകാല ഉപവാസം.

പാലക്കാട്: മദ്യ ഉത്പാദന കമ്പനിക്ക് പഞ്ചായത്തിന്റെ ഒത്താശയോടെ സർക്കാർ നൽകിയ അനുമതി റദ്ദാക്കുക എന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്തിന് മുൻപിൽ ബിജെപി അനിശ്ചിതകാല ഉപവാസ സമരം ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു.പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു

കേരളത്തിൻ്റെ സൗഹാർദ്ദ അന്തരിക്ഷം തകർക്കാൻ അനുവദിക്കരുത് -ഐ എൻ എൽ

ഒറ്റപ്പാലം : കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ചിലർ നടത്തുന്നുണ്ടെന്നും ഇതൊരിക്കലും അനുവദിച്ച് കൊടുക്കരുതെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയ കാർഡിറക്കി ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയവർ കേരളത്തിലും അത്തരം പ്രവർത്തനങ്ങൾ നടത്തുകയാണ്. മസ്‌ലിംങ്ങൾക്കെതിരായ പി സി ജോർജിൻ്റെ ജൽപ്പനങ്ങൾ അതിൻ്റെ ഭാഗമാണ്. ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കു …

കേരളത്തിൻ്റെ സൗഹാർദ്ദ അന്തരിക്ഷം തകർക്കാൻ അനുവദിക്കരുത് -ഐ എൻ എൽ Read More »

ഒറ്റപ്പാലം അർബൻ ബാങ്കിൽ ഐ.ടി.അധിഷ്ഠിത പുതിയ ബാങ്കിങ്ങ് സേവനങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.*

ഒറ്റപ്പാലം : അർബൻ ബാങ്കിൽ ഐ.ടി. അധിഷ്ഠിത പുതിയ ബാങ്കിംഗ് സേവനങ്ങൾ പ്രധാനം ചെയ്യുന്ന പുതിയ കോർ ബാങ്കിങ് സംവിധാനത്തിൻറെ ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഷൊർണ്ണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. കൃത്യമായി വായ്പ അടച്ചവർക്കുള്ള ഇൻസെൻ്റീവ് വിതരണോദ്ഘാടനം ഒറ്റപ്പാലം എം.എൽ.എ. അഡ്വ.കെ.പ്രേംകുമാർ നിർവ്വഹിച്ചു. യു.പി.ഐ. ആർ.ടി.ജി.എസ്, നെഫ്റ്റ് എന്നിവയുടെ ഉദ്ഘാടനം മുൻ എം.പി.എസ്.അജയകുമാർ നിർവഹിച്ചു. സൂര്യ ശക്തി വായ്പ പഡതിയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ …

ഒറ്റപ്പാലം അർബൻ ബാങ്കിൽ ഐ.ടി.അധിഷ്ഠിത പുതിയ ബാങ്കിങ്ങ് സേവനങ്ങളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.* Read More »

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു: മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് …

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു: മന്ത്രി ജി ആർ അനിൽ Read More »

ഹജ്ജ് തീർത്ഥാടനത്തിന് പോവുന്നവർക്ക് വിമാന നിരക്ക് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണം: പ്രിയങ്ക ഗാന്ധി*

വയനാട്:: ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി എം.പി.യുടെ കത്ത്. തീർത്ഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർത്ഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്. ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ …

ഹജ്ജ് തീർത്ഥാടനത്തിന് പോവുന്നവർക്ക് വിമാന നിരക്ക് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണം: പ്രിയങ്ക ഗാന്ധി* Read More »

കർഷകസമിതി പ്രകടനവും പൊതുയോഗവും നടത്തി

പഴയന്നൂർ:സംയുക്ത കർഷക സമിതി ചേലക്കര ഏരിയ കമ്മിറ്റി പഴയന്നൂരിൽ നടത്തിയ പ്രകടനത്തിന്റെയും പൊതുയോഗത്തിന്റെയും ഉദ്ഘാടനം കേരള കർഷക സംഘം തൃശ്ശൂർ ജില്ല വൈസ് പ്രസിഡൻ്റ് പി എ ബാബു നിർവഹിച്ചു കിസാൻ സഭ ചേലക്കര മണ്ഡലം സെക്രട്ടറി കെ.ആർ സത്യൻ അധ്യക്ഷത വഹിച്ചു കർഷക സംഘം ചേലക്കര ഏരിയ സെക്രട്ടറി കെ. പി ഉമാശങ്കർ സ്വാഗതം പറഞ്ഞു സംയുക്ത കർഷക സമിതി നേതാക്കൾ കെ നന്ദകുമാർ ടി.എൻ പ്രഭാകരൻ ദീപ എസ് നായർ ശോഭന രാജൻ കെ. …

കർഷകസമിതി പ്രകടനവും പൊതുയോഗവും നടത്തി Read More »

ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു.

പഴയന്നൂർ: സിപിഐഎം കുമ്പളക്കോട് ബ്രാഞ്ച് ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം പി എ ബാബു നിർവഹിച്ചു സിപിഎം കുമ്പളക്കോട് ബ്രാഞ്ച് സെക്രട്ടറി കെ ടി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പയഴന്നൂർ ലോക്കൽ സെക്രട്ടറി ശോഭന രാജൻ അധ്യക്ഷത വഹിച്ചു സിപിഐഎം ചേലക്കര ഏരിയ കമ്മിറ്റി അംഗങ്ങളായ കെഎം അസീസ് കെ പി ശ്രീജയൻ എൻ അമൽരാജ് പഴയന്നൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിഎസ് സുലൈമാൻ നൗഷാദ് /നൗഫൽ …

ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു. Read More »

ഡോ. അഖില.സി യെ ഒറ്റപ്പാലം എൻ.എസ്.എസ് യൂണിയൻ അനുമോദിച്ചു.

കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും പഞ്ചകർമ വിഭാഗത്തിൽ എം.ഡിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. അഖില.സി യെ ഒറ്റപ്പാലം എൻ.എസ്.എസ് യൂണിയൻ അനുമോദിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റുമായ പി. നാരായണൻ മൊമെന്റോ കൈമാറി യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ,യൂണിയൻ കമ്മറ്റി അംഗം എം.രാജഗോപാൽ, പ്രതിനിധിസഭാ മെമ്പറുമാരായ എൻ. ഗോപാലകൃഷ്ണപിള്ള, നാരായണൻനായർ, ഇൻസ്‌പെക്ടർ ട്രെയിനി ഷിബിൻ.വി.ആർ, രാജീവ്‌ കരയോഗം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.ഒറ്റപ്പാലം യൂണിയനിൽ ഉൾപ്പെട്ട പരുത്തിപ്ര കരയോഗാംഗമാണ്.

എഴുപത്തിയാറാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു

ഒറ്റപ്പാലം:റിപ്ലബിക് ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ്‌ പി. നാരായണൻ ദേശീയ പതാക ഉയർത്തി. ഷൊർണൂർ കരയോഗാംഗവും റിട്ട. കേണലുമായ സതീഷിനെ അനുമോദിച്ചു.യൂണിയൻ സെക്രട്ടറി കെ.ബി. ജയചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ രാജഗോപാൽ,മോഹൻദാസ്, അജയകുമാർ,ബാലകൃഷ്ണൻ പ്രതിനിധി സഭാ അംഗങ്ങളായ എൻ.ജി. പിള്ള, നാരായണൻനായർ, വിവിധ കരയോഗങ്ങളിൽ നിന്നും എത്തി ചേർന്ന അംഗങ്ങൾ,അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എഴുപത്തിയാറാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു.

പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ  എഴുപത്തിയാറാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ പതാക ഉയർത്തി വൈസ് പ്രസിഡൻ്റ് പി രേണുക അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി സി.നാരായണപിളൈ,   ജോ: സെക്രട്ടറി എൻ. ഉണ്ണി കൃഷ്ണൻ ,ഖജാൻജി ടി. എസ്. ഗീത , വനിതാ കൺവീനർ പ്രീത ശശിധരൻ, ഹരിദാസ് മച്ചിങ്ങൽ, വി.ഷൺമുഖൻ, രതി പ്രകാശ്, മഞ്ചുവിനോദ്, കെ.സന്തോഷ് കുമാർ , പി.ശ്രീദേവി, ശ്രീകല കുട്ടികൃഷ്ണൻ, പി.ബിന്ദു എന്നിവർ പ്രസംഗിച്ചു , തുടർന്ന് …

എഴുപത്തിയാറാം റിപ്പബ്ലിക്ക്ദിനം ആഘോഷിച്ചു. Read More »

നാടിന്റെ ശോഭനമായ ഭാവിക്കായി ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും …

നാടിന്റെ ശോഭനമായ ഭാവിക്കായി ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ Read More »

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു

സംസ്ഥാനത്തെ റേഷൻ വാതിൽപ്പടി വിതരണം നടത്തുന്ന ഗതാഗത കരാറുകാരുടെ സമരം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പിൻവലിച്ചു. സപ്ലൈകോ നൽകാനുള്ള കുടിശ്ശിക പൂർണ്ണമായും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ്  കഴിഞ്ഞ 24 ദിവസമായി റേഷൻ ഭക്ഷ്യധാന്യ വിതരണത്തിൽ നിന്നും കരാറുകാർ വിട്ടു നിന്നത്. സെപ്റ്റംബർ മാസത്തെ തുകയുടെ 40 ശതമാനവും ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയുമാണ് കുടിശ്ശികയായിരുന്നത്. സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ച 50 കോടി രൂപയിൽ നിന്നും സെപ്റ്റംബറിലെയും ഒക്ടോബറിലെയും കുടിശ്ശിക പൂർണ്ണമായും നവംബർ മാസത്തെ 50 ശതമാനം തുകയും നൽകാമെന്ന് ജനുവരി 16 ന് …

റേഷൻ ട്രാൻസ്‌പോർട്ട് കരാറുകാരുടെ സമരം പിൻവലിച്ചു Read More »

സുസ്ഥിരതയിലൂന്നിയ വികസന പദ്ധതികളിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം സാധ്യമാവൂ: മന്ത്രി എം.ബി രാജേഷ്

സുസ്ഥിരതയിലൂന്നിയ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മാത്രമേ നാടിന് മുന്നേറാന്‍ സാധിക്കൂ എന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ്. തൃത്താല മണ്ഡലത്തില്‍ നടപ്പിലാക്കിയ ‘സുസ്ഥിര തൃത്താല’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ഡബ്യു.എ.എസ്.സി.എ -രണ്ട് (Water Security and Climate Adaptation) പദ്ധതിയുടെ ഭാഗമായി പാലക്കാട്, കാസറകോട് ജില്ലകളുടെ സംയോജിത ജലവിഭവ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ആശയ വിനിമയ ശില്‍പശാലയും ഉദ്ഘാടനം ചെയ്തു …

സുസ്ഥിരതയിലൂന്നിയ വികസന പദ്ധതികളിലൂടെ മാത്രമേ നാടിന്റെ മുന്നേറ്റം സാധ്യമാവൂ: മന്ത്രി എം.ബി രാജേഷ് Read More »

വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ജില്ലയില്‍  ജല ലഭ്യത ഉറപ്പു വരുത്തണം: ജില്ലാ വികസന സമിതിയോഗം

വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ആവശ്യമായ ജല ലഭ്യതയും സംഭരണവും ജില്ലയില്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ഡാമുകളില്‍ ആവശ്യത്തിന് ജലം ഉണ്ടെന്ന് യോഗത്തില്‍ ഉറപ്പുവരുത്തി. അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റിലെ ഡി.ആര്‍.ഡി.എ ഹാളിലാണ് യോഗം ചേര്‍ന്നത്. പറമ്പിക്കുളം ട്രൈബല്‍ കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് അല്ലി മൂപ്പന്‍ കോളനിയിലെ റോഡ് ശരിയാക്കണമെന്നും  നെല്ലിയാമ്പതി പഞ്ചായത്തിലെ വഴി വിളക്കിനായുള്ള വൈദ്യുതി, കുടിവെള്ള കുടിശ്ശികകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ.ബാബു എം.എല്‍.എ യോഗത്തില്‍ സൂചിപ്പിച്ചു. കര്‍ഷകരില്‍ …

വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ജില്ലയില്‍  ജല ലഭ്യത ഉറപ്പു വരുത്തണം: ജില്ലാ വികസന സമിതിയോഗം Read More »

റേഷൻ വ്യാപാരികളുമായി ധന – ഭക്ഷ്യ വകുപ്പ് മന്ത്രിമാർ ചർച്ച നടത്തി

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും ചർച്ച നടത്തി. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് …

റേഷൻ വ്യാപാരികളുമായി ധന – ഭക്ഷ്യ വകുപ്പ് മന്ത്രിമാർ ചർച്ച നടത്തി Read More »

നാച്യൂറ ’25; നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് ഫെബ്രുവരി ആറിന് തുടക്കം

നെല്ലിയാമ്പതി : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് നാച്യൂറ ’25 ഫെബ്രുവരി ആറു മുതല്‍ 10 വരെ നടക്കും. നെല്ലിയാമ്പതിയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും ജൈവ വൈവിധ്യവും അഗ്രി ഹോര്‍ട്ടി ടൂറിസം സാധ്യതകളും രാജ്യത്തിനകത്തും പുറത്തേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത്, നെല്ലിയാമ്പതി എസ്റ്റേറ്റ്, റിസോര്‍ട്ടുകള്‍, വ്യാപാരി വ്യവസായികള്‍, ടാക്‌സി ഉടമകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ …

നാച്യൂറ ’25; നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് ഫെബ്രുവരി ആറിന് തുടക്കം Read More »

തദേശസ്വയംഭരണ ഓഫീസുകളില്‍ ശുചിത്വ പരിശോധന, 22 സ്ഥാപനങ്ങള്‍ക്ക് പിഴ

ജില്ലയിലെ 94 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 904 ഓഫീസുകളില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി. ശുചിത്വം പാലിക്കാത്ത 22 ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കുകയും 8250 രൂപ പിഴ ചുമത്തുകയും ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.ഈ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍, കച്ചവട കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡ് വരും ദിവസങ്ങളില്‍ പരിശോധന നടത്തും.വിയ്യൂര്‍ ജയില്‍ …

തദേശസ്വയംഭരണ ഓഫീസുകളില്‍ ശുചിത്വ പരിശോധന, 22 സ്ഥാപനങ്ങള്‍ക്ക് പിഴ Read More »

കെ പി പി എച്ച് എ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 30ന്

തിരുവനന്തപുരം:പ്രഥമാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ(കെ.പി.പി.എച്ച്.എ) വഴുതക്കാട്ടുള്ള നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം 30ന് രാവിലെ 10.30ന് നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും

ഇ എൻ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

സിപിഐ(എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പൂർത്തിയായി. സമ്മേളനം ജില്ലാ സെക്രട്ടറിയായി . ഇ എൻ സുരേഷ്ബാബുവിനെയും 44 അംഗ ജില്ലാ കമ്മിറ്റിയെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ടി. ഗോപാലകൃഷ്ണൻ , ടി കണ്ണൻ , സി ഭവദാസ് , ആർ. ജയദേവൻ , കെ.ബി സുഭാഷ് , എൻ സരിത, ടി.കെ അച്യുതൻ , സി.പി പ്രമോദ് തുടങ്ങിയ 8 പേരാണ് പുതുതായി ജില്ലാകമ്മിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ. സിപിഐ(എം) പാലക്കാട് ജില്ലാ …

ഇ എൻ സുരേഷ് ബാബു സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി Read More »