palakkad express news

ഡോ. അഖില.സി യെ ഒറ്റപ്പാലം എൻ.എസ്.എസ് യൂണിയൻ അനുമോദിച്ചു.

കേരള ആരോഗ്യ സർവകലാശാലയിൽ നിന്നും പഞ്ചകർമ വിഭാഗത്തിൽ എം.ഡിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. അഖില.സി യെ ഒറ്റപ്പാലം എൻ.എസ്.എസ് യൂണിയൻ അനുമോദിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം യൂണിയൻ പ്രസിഡന്റുമായ പി. നാരായണൻ മൊമെന്റോ കൈമാറി യൂണിയൻ സെക്രട്ടറി കെ.ബി.ജയചന്ദ്രൻ,യൂണിയൻ കമ്മറ്റി അംഗം എം.രാജഗോപാൽ, പ്രതിനിധിസഭാ മെമ്പറുമാരായ എൻ. ഗോപാലകൃഷ്ണപിള്ള, നാരായണൻനായർ, ഇൻസ്‌പെക്ടർ ട്രെയിനി ഷിബിൻ.വി.ആർ, രാജീവ്‌ കരയോഗം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.ഒറ്റപ്പാലം യൂണിയനിൽ ഉൾപ്പെട്ട പരുത്തിപ്ര കരയോഗാംഗമാണ്.

Leave a Comment

Your email address will not be published. Required fields are marked *