
ഒറ്റപ്പാലം : അർബൻ ബാങ്കിൽ ഐ.ടി. അധിഷ്ഠിത പുതിയ ബാങ്കിംഗ് സേവനങ്ങൾ പ്രധാനം ചെയ്യുന്ന പുതിയ കോർ ബാങ്കിങ് സംവിധാനത്തിൻറെ ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ഷൊർണ്ണൂർ എം.എൽ.എ. പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. കൃത്യമായി വായ്പ അടച്ചവർക്കുള്ള ഇൻസെൻ്റീവ് വിതരണോദ്ഘാടനം ഒറ്റപ്പാലം എം.എൽ.എ. അഡ്വ.കെ.പ്രേംകുമാർ നിർവ്വഹിച്ചു. യു.പി.ഐ. ആർ.ടി.ജി.എസ്, നെഫ്റ്റ് എന്നിവയുടെ ഉദ്ഘാടനം മുൻ എം.പി.എസ്.അജയകുമാർ നിർവഹിച്ചു. സൂര്യ ശക്തി വായ്പ പഡതിയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എം.ആർ.മുരളി നിർവഹിച്ചു. മൊബെൽ ബാങ്കിങ്, IMPS എന്നിവയുടെ ഉദ്ഘാടനം ഒറ്റപ്പാലം മുൻസിപ്പൽ ചെയർപേഴ്സൺ കെ.ജാനകി ദേവി നിർവ്വഹിച്ചു. മംഗല്യ നിധിയുടെ ഉദ്ഘാടനം മുൻ ഷൊർണ്ണൂർ നഗരസഭാ ചെയർമാൻ എസ്.കൃഷ്ണദാസ് നിർവ്വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭനാ രാജേന്ദ്ര പ്രസാദ്, ലക്കിടി – പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.സുരേഷ്, മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.അനിത, ഒറ്റപ്പാലം അർബൻ ബാങ്ക് മുൻ പ്രസിഡൻറുമാരായ ഐ.എം.സതീശൻ, പ്രൊഫ.എ.ശിവരാമൻ എന്നിവർ ആശംസകളറിയിച്ചു. ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻറ് ചെയർമാൻ അഡ്വ. കെ.സുജിത് കുമാർ, ബാങ്ക് ഡയറക്ടർമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് വൈസ് ചെയർമാൻ കെ.എൻ.ശിവദാസൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് സംഗീത സന്ധ്യ അരങ്ങേറി.