palakkad express news

കേരളത്തിൻ്റെ സൗഹാർദ്ദ അന്തരിക്ഷം തകർക്കാൻ അനുവദിക്കരുത് -ഐ എൻ എൽ

ഒറ്റപ്പാലം : കേരളത്തിൽ നിലനിൽക്കുന്ന സൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ചിലർ നടത്തുന്നുണ്ടെന്നും ഇതൊരിക്കലും അനുവദിച്ച് കൊടുക്കരുതെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വർഗീയ കാർഡിറക്കി ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയവർ കേരളത്തിലും അത്തരം പ്രവർത്തനങ്ങൾ നടത്തുകയാണ്. മസ്‌ലിംങ്ങൾക്കെതിരായ പി സി ജോർജിൻ്റെ ജൽപ്പനങ്ങൾ അതിൻ്റെ ഭാഗമാണ്. ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണം. മതത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം. കേരളത്തിൻ്റെ സൗഹാർദ്ദ അന്തരീക്ഷത്തിന് ഒരു പോറലുമേൽക്കാതെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും, വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും അഷറഫ് അലി ആവശ്യപ്പെട്ടു. “കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്” എന്ന പ്രമേയത്തിൽ ഐ എൻ എൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഒറ്റപ്പാലം മുൻസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ മതേതര സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ വർക്കിങ് പ്രസിഡണ്ട് റസാക്ക് മാനു അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി വി, എൻ വൈ എൽ സംസ്ഥാന ട്രഷറർ കെ വി അമീർ, ജില്ലാ നേതാക്കളായ മുസ്തഫ പുതുനഗരം, അബ്ദുൽ റഹിം, അബ്ദു മാസ്റ്റർ, ഉമ്മർ വി ടി , മൊയ്തീൻ ടി ശിഹാബ് മൈലാമ്പാടം, സുൾഫിക്കർ, കമറുദ്ദീൻ കെ എന്നിവർ പ്രസംഗിച്ചു

Leave a Comment

Your email address will not be published. Required fields are marked *