palakkad express news

ഹജ്ജ് തീർത്ഥാടനത്തിന് പോവുന്നവർക്ക് വിമാന നിരക്ക് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണം: പ്രിയങ്ക ഗാന്ധി*

വയനാട്:: ഹജ്ജിനു പോവുന്നവർക്ക് മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് കുറയ്ക്കുകയോ എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജുവിന് പ്രിയങ്ക ഗാന്ധി എം.പി.യുടെ കത്ത്. തീർത്ഥാടനത്തിന് കോഴിക്കോട് നിന്ന് പോവുന്ന തീർത്ഥാടകർ പ്രിയങ്ക ഗാന്ധിക്ക് നൽകിയ നിവേദനം കൂടി ഉൾപ്പെടുത്തിയാണ് പ്രിയങ്കയുടെ കത്ത്. ഈ വർഷത്തെ ഹജ്ജിനായി അപേക്ഷ നൽകുമ്പോൾ വിമാന നിരക്കുകൾ സംബന്ധിച്ച് സൗദി എയർലൈൻസുമായി ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ നിരക്കുകൾ മറ്റു വിമാനത്താവളങ്ങൾക്കു സമാനമാവുമെന്ന പ്രതീക്ഷയിലാണ് കരിപ്പൂർ വിമാനത്താവളം മുൻഗണനയായി നൽകിയത് എന്ന് തീർത്ഥാടകർ പ്രിയങ്കയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. എന്നാൽ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം നാല്പത്തിനായിരത്തോളം രൂപ അധിക നിരക്കാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈടാക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മറ്റ് വിമാനത്താവളത്തിലേക്ക് എംബാർക്കേഷൻ പോയിന്റ് മാറ്റാൻ അനുവദ്ക്കുകയോ കോഴിക്കോട്‌ നിന്നുള്ള നിരക്ക്‌ കുറയ്ക്കുകയോ ചെയ്യണമെന്നാണ്‌ തീർത്ഥാടകരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *