palakkad express news

തദേശസ്വയംഭരണ ഓഫീസുകളില്‍ ശുചിത്വ പരിശോധന, 22 സ്ഥാപനങ്ങള്‍ക്ക് പിഴ

ജില്ലയിലെ 94 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 904 ഓഫീസുകളില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി. ശുചിത്വം പാലിക്കാത്ത 22 ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കുകയും 8250 രൂപ പിഴ ചുമത്തുകയും ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.ഈ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍, കച്ചവട കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡ് വരും ദിവസങ്ങളില്‍ പരിശോധന നടത്തും.വിയ്യൂര്‍ ജയില്‍ മതിലില്‍ പരസ്യം പതിക്കാന്‍ അവസരംവിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിന്റെ ചുറ്റുമതിലില്‍ 2025-26 വര്‍ഷ കാലയളവില്‍ വ്യാപാര പരസ്യങ്ങള്‍ പതിക്കുന്നതിനുള്ള അവകാശം ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ നല്‍കും. ചതുരശ്ര മീറ്റര്‍ ഒന്നിന് എന്ന കണക്കില്‍ നിരക്കു രേഖപ്പെടുത്തി മുദ്രവച്ച ക്വട്ടേഷനുകള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജയില്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 9020599991ലൈസന്‍സ് ഇല്ലാതെ വയറിംങ് ജോലിയില്‍ ഏര്‍പ്പെടുന്നവർക്കെതിരെ പോലീസ് കേസ്കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാതെ വയറിംങ് ജോലിയില്‍ ഏര്‍പ്പെടുക്കുന്നവര്‍ക്ക് എതിരെ പോലീസ് കേസുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലൈസന്‍സുള്ളവരെകൊണ്ടു മാത്രമേ വയറിംഗ് ജോലികള്‍ ചെയ്യിപ്പിക്കാവൂ എന്നതിനെ കുറിച്ച് ജില്ലയിലുടനീളം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ സിറ്റി പോലീസ്, ക്രൈംബ്രാഞ്ച്, വയര്‍മാന്‍, കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്തു.ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നുജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിന്റെ അധ്യക്ഷതയില്‍ ഇന്ന് (ജനുവരി 23) യോഗം ചേര്‍ന്നു. 2024-25 വാര്‍ഷിക പദ്ധതിയില്‍ വിവിധ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഭേദഗതികള്‍ യോഗം അംഗീകരിച്ചു. ജില്ലാ ജാഗ്രത സമിതിയലേക്ക് തിരഞ്ഞെടുന്ന അംഗങ്ങളുടെ പട്ടികയും യോഗത്തില്‍ അംഗീകരിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ജാഗ്രതാസമിതികള്‍ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗാധ്യക്ഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ആര്‍. മായ, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂള്‍

Leave a Comment

Your email address will not be published. Required fields are marked *