palakkad express news

Local News

കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

കൊണ്ടാഴി :രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറങ്കരയിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് മോഹനൻ പാറത്തൊടി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് രമേഷ് പൂങ്കാവനം മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ പി. എം.അനീഷ് , ശിവൻ വീട്ടിക്കുന്ന്, കെ. സുദേവൻ , ബിജു തടത്തിവിള …

കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി Read More »

പഴയന്നൂരിൽ നിറവ് 2025 തൊഴിൽമേള നടത്തി

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാനകേരളം ഓണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രാദേശിക തൊഴിൽമേളയായ നിറവ് 2025 പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. രാവിലെ പത്ത് മണി മുതൽ 2.30 വരെ നീണ്ടുനിന്ന തൊഴിൽ മേളയിൽ പങ്കെടുത്ത 248 ഉദ്യോഗാർത്ഥികളിൽ നിന്ന് 31 പേരെ തിരഞ്ഞെടുക്കുകയും , 98 പേർ വിവിധ ജോലികൾക്കായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ തൊഴിൽമേളയിൽ …

പഴയന്നൂരിൽ നിറവ് 2025 തൊഴിൽമേള നടത്തി Read More »

മയക്കുമരുന്ന് രഹിത ഇന്ത്യ’ സ്വപ്നമല്ല, സാധ്യമാണ്: ജസ്റ്റിസ് സൂര്യ കാന്ത്

ലഹരി വിമുക്ത ക്യാമ്പയിൻ നശാ മുക്ത് ന്യായ അഭിയാന് തുടക്കംജനകീയ ചെറുത്തുനിൽപ്പിലൂടെ ലഹരി വിപത്തുകൾക്കെതിരെ പ്രതിരോധം തീർത്താൽ മയക്കുമരുന്ന് രഹിത ഇന്ത്യ എന്നത് സ്വപ്നത്തിലൊതുങ്ങാതെ സാധ്യമാക്കാനാകുമെന്ന് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പ്, നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേരള ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് വിമുക്തിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘നശാ മുക്ത് ന്യായ അഭിയാൻ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം …

മയക്കുമരുന്ന് രഹിത ഇന്ത്യ’ സ്വപ്നമല്ല, സാധ്യമാണ്: ജസ്റ്റിസ് സൂര്യ കാന്ത് Read More »

കേരള കലാലയം പുതിയ കച്ചേരിക്ക് തുടക്കം

പഴയന്നൂർ വടക്കേത്ര കലാ സാംസ്കാരിക ഭൂമിക്ക് തിലകക്കുറിയായി മൂന്ന് പതിറ്റാണ്ടായി മഹത്തായ പാരമ്പര്യം ശിരസ്സിലേറ്റി പ്രയാണം തുടരുന്ന കേരള കലാലയത്തിന്റെ പുതിയ കളരിയിലേക്കുള്ള ചുവടെ മാറ്റത്തിന്റെ ഉദ്ഘാടനം പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ നിർവഹിച്ചു. കേരള കലാലയം ഡയറക്ടർ കലാമണ്ഡലം പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. പണി വാദ്യകലാരത്നം ചാക്യാർ കുത്ത് കലാകാരനുമായ മുൻ കലാമണ്ഡലം പ്രൊഫസർ ഗുരു ഈശ്വരനുണ്ണി വാര്യർ വിശിഷ്ടാതിഥിയായി പങ്കെടുത്തു ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം നളിൻ …

കേരള കലാലയം പുതിയ കച്ചേരിക്ക് തുടക്കം Read More »

ഓണക്കോടി വിതരണം നടത്തി

പാലക്കാട് നഗരസഭ മൂന്നാം വാർഡ് ഡിവിഷൻ നഗരസഭ അംഗം വി നടേശൻ കഴിഞ്ഞ 20 വർഷമായി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും നൽകിവരുന്ന ഓണക്കോടി ഇപ്രാവശ്യം നഗരസഭ പരിധിയിലെ ആറ് ഡിവിഷനുകളിൽ നിന്നുള്ള 260 പേർക്കാണ് ഓണക്കോടി വിതരണം നടത്തിയത്. ഇന്ന് വൈകിട്ട് കുന്നുംപുറം കുറുമ്പാ ഭഗവതി ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ ജി ശ്രീ രാംജി നിർവഹിച്ചു വി നടേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാഗ്യലക്ഷ്മി …

ഓണക്കോടി വിതരണം നടത്തി Read More »

ഓണം വിപണനമേളയ്ക്ക് തുടക്കം

പഴയന്നൂർ വടക്കത്തറ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണം വിപണന മേളയുടെ ഉദ്ഘാടനം താലൂക്ക് യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ നിർവഹിച്ചു പ്രസിഡന്റ് കുട്ടി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു കരയോഗത്തിന് കീഴിലുള്ള വനിതാ സ്വയം സഹായ സംഘം അംഗങ്ങൾ നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്

ജനനി: വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സാ പദ്ധതി തൃശൂർ ജനനിയിൽ പിറന്നത് 172 കുഞ്ഞുങ്ങൾ

ദാമ്പത്യ ജീവിതം വർഷങ്ങൾ പിന്നിട്ടിട്ടും പല ചികിത്സകൾ നടത്തിയിട്ടും ഒരു കുഞ്ഞിക്കാൽ എന്ന മനോഹര സ്വപ്നത്തെയോർത്ത് സങ്കടപ്പെട്ടവർക്ക് സ്വപ്നസാക്ഷാത്ക്കാരമേകി ജനനി പദ്ധതി. കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ അഭിമാന പദ്ധതിയായ ‘ജനനി’ യിലൂടെ ജില്ലയിൽ ജന്മം നൽകിയത് 172 കുഞ്ഞുങ്ങൾക്ക്. 2012 ൽ അമ്മയും കുഞ്ഞുമെന്ന പേരിൽ കണ്ണൂരിൽ തുടങ്ങിയ പദ്ധതിയുടെ വിജയസാധ്യതകൾ മുൻനിർത്തി 2019 മുതൽ എല്ലാ ജില്ലാ ഹോമിയോപ്പതി ആശുപത്രികളിലും പ്രത്യേക പദ്ധതിയായാണ് ജനനി ആരംഭിച്ചത്. പൂത്തോളിലെ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ ജനനി പദ്ധതിയിലൂടെ …

ജനനി: വന്ധ്യതയ്ക്ക് ഫലപ്രദമായ ചികിത്സാ പദ്ധതി തൃശൂർ ജനനിയിൽ പിറന്നത് 172 കുഞ്ഞുങ്ങൾ Read More »

സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുൻപ് നൽകുന്നതിന് ഇടപെടൽ: മന്ത്രി ജി ആർ അനിൽ

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പായി നൽകുന്നതിനുള്ള ഇടപെലുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. രണ്ട് സീസണുകളിലായി 2,07143 കർഷകരിൽ നിന്നും 5.81 മെട്രിക് ടൺ ലക്ഷം നെല്ല് സംഭരിച്ചിച്ചിട്ടുണ്ട്. ഈ ഇനത്തിൽ മൊത്തം 1645 കോടി രൂപയിൽ 345 കോടി രൂപ കൂടി കർഷകർക്ക് ഇനി നൽകാനുണ്ടെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.നെല്ല് സംഭരിച്ച വകയിൽ കുടിശ്ശികയായ 1259 കോടി രൂപയും 2024-25 സംഭരണ …

സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുൻപ് നൽകുന്നതിന് ഇടപെടൽ: മന്ത്രി ജി ആർ അനിൽ Read More »

ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 7 ജില്ലകളിൽ നിന്നായി ആകെ 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. ഒന്നര ആഴ്ച മുമ്പ് നടത്തിയ പരിശോധനകളിൽ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടിയിരുന്നു. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഓണക്കാല പരിശോധനകൾക്ക് പുറമേ …

ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി Read More »

വള്ളത്തോൾ നഗർ പൊതുശ്മശാനം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള പുണ്യതീരം പൊതു ശ്മശാനത്തിൽ 3.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിൻ്റെയും ശ്മശാനം സൗന്ദര്യവത്കരണത്തിൻ്റെയും നിർമ്മാണോദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു. ശ്മശാനത്തിലെ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനും നവീകരണത്തിലൂടെ കഴിയും. കിഫ്ബി പ്രോജക്ട് ഡയറക്ടർ റോയ് കുര്യൻ റിപ്പോർട്ട് അവതരണം നടത്തി.യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് …

വള്ളത്തോൾ നഗർ പൊതുശ്മശാനം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു Read More »

പാലക്കാട് ബസ്റ്റാന്റ്പേര് വിവാദം എം.പി യുടെമൗനം അപലപനീയം – ഐ.എൻ. എൽ

പാലക്കാട്: പാലക്കാട് നഗരസഭാ ഭരണ സമിതി ബസ് ടെർമിനലിന്റെ പേര് ഉദ്ഘാടന തലേന്ന് വരെ പുറത്തു വിടാതെ ഉദ്ഘാടന സമയത്ത് ബി.ജെ.പി നേതാവിന്റെ പേര് തൂക്കി തികഞ്ഞ രാഷ്ട്രീയ നാടകം കളിച്ചത് ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഐ.എൻ.എൽ പാലക്കാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ടുകോടി 26 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് സ്റ്റാൻഡ് ടെർമിനലിന്റെ പണി പൂർത്തീകരിച്ചത്, എക്കാലത്തും ടെർമിനലിന്റെ പണിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട …

പാലക്കാട് ബസ്റ്റാന്റ്പേര് വിവാദം എം.പി യുടെമൗനം അപലപനീയം – ഐ.എൻ. എൽ Read More »

പാലക്കാട് മൂത്താൻ തറയിലെ സ്ഫോടനം സമഗ്ര അന്യേഷണം വേണം -ഐ.എൻ.എൽ

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് മൂത്താൻതറയിലെ വിദ്യാലയ വളപ്പിൽ നടന്ന ഉഗ്രസ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു,സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ബി.ജെപി.യുടെ ശക്തികേന്ദ്രവും പാർട്ടി ഗ്രാമവുമായ മൂത്താൻതറയിൽ നിത്യേന ആർ.എസ്.എസ് ശാഖ നടക്കുന്ന സ്കൂൾ കാമ്പൗണ്ടിലാണ് സംഭവം, തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുകയും ഓണാഘോഷവും ഗണേശ ചതുർഥിയും അടുത്ത് വരികയും ചെയ്ത ഈ സന്ദർഭത്തിൽ തന്നെ ഇത്തരത്തിലുള്ള സംഭവികാസങ്ങൾ ഉണ്ടായത് വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണ്‌. 1993ൽ മലപ്പുറം ജില്ലയിലെ താനൂരിൽ …

പാലക്കാട് മൂത്താൻ തറയിലെ സ്ഫോടനം സമഗ്ര അന്യേഷണം വേണം -ഐ.എൻ.എൽ Read More »

കടല്‍ത്തീരമില്ലാത്ത പാലക്കാട് മത്സ്യകൃഷിയില്‍ മാതൃകയാവുന്നു

കടല്‍ തീരമില്ലാത്ത ഉള്‍നാടന്‍ ജില്ലയായ പാലക്കാട് മത്സ്യകൃഷിയില്‍ മറ്റ് ജില്ലകള്‍ക്ക് മാതൃകയാകുകയാണ്. പ്രകൃത്യാലുള്ള പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പാലക്കാട്. ജില്ലയിലെ മിക്ക പുഴകളിലും അണക്കെട്ടുകളും തടയണകളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇവ മത്സ്യകൃഷിക്കും മത്സ്യബന്ധനത്തിനും അനുയോജ്യമാണ്. മത്സ്യബന്ധനത്തെ അപേക്ഷിച്ച് മത്സ്യകൃഷിക്കാണ് ജില്ലയില്‍ പ്രാധാന്യമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം ടാങ്കുകള്‍, പടുതാകുളങ്ങള്‍, സ്വകാര്യ കുളങ്ങള്‍, പൊതു കുളങ്ങള്‍, എന്നിവയിലാണ് പ്രധാനമായും ജില്ലയില്‍ മത്സ്യകൃഷി നടക്കുന്നത്. കുളങ്ങള്‍ കൂടുതല്‍ ഉള്ള ജില്ല …

കടല്‍ത്തീരമില്ലാത്ത പാലക്കാട് മത്സ്യകൃഷിയില്‍ മാതൃകയാവുന്നു Read More »

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന്‍ വള്ളങ്ങള്‍

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ:1. വീയപുരം ചുണ്ടന്‍ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) …

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: മാറ്റുരയ്ക്കാന്‍ 71 വള്ളങ്ങള്‍ -21 ചുണ്ടന്‍ വള്ളങ്ങള്‍ Read More »

മുഖ്യമന്ത്രി വീഡിയോ കാളിൽ” ഡിജിറ്റൽ സാക്ഷരത പ്രഖ്യാപന വേദിയിലും സ്റ്റാറായി അബ്ദുല്ല മൗലവി ബാഖവി

എറണാകുളം:കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതമായി പ്രഖ്യാപിച്ച വേദിയിൽ താരം അശമന്നൂർ ഓടക്കാലി സ്വദേശി അബ്ദുല്ല മൗലവി ബാഖവി തന്നെ. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപന വേദിയിൽ നിന്ന് ഏറ്റവും മുതിർന്ന ഡിജിറ്റൽ പഠിതാവിനെ തേടി മുഖ്യമന്ത്രി വീഡിയോ കാളിലും എത്തി. ഏറ്റവും മുതിർന്ന ഡിജിറ്റൽ സാക്ഷരത പഠിതാവായ അബ്ദുല്ല മൗലവി ബാഖവിയുടെ നിശ്ചയദാർഥ്യത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 105 വയസിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കാൻ മുന്നോട്ടുവന്ന അബ്ദുല്ല മൗലവി ബാഖവി പോലുള്ളവർ സർക്കാരിന് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അബ്ദുള്ള മൗലവിയുടെ …

മുഖ്യമന്ത്രി വീഡിയോ കാളിൽ” ഡിജിറ്റൽ സാക്ഷരത പ്രഖ്യാപന വേദിയിലും സ്റ്റാറായി അബ്ദുല്ല മൗലവി ബാഖവി Read More »

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർമ്മ എക്‌സ്പ്രസ്സ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.കോളേജിൽ പഠിക്കുന്ന കാലത്താണ് കൂടുതലായി ബസ്സിൽ സഞ്ചരിച്ചിട്ടുള്ളത്. അന്ന് ഇന്നത്തേതുപോലെയുള്ള ബസ്സുകൾ ഒന്നുമില്ലായിരുന്നു. ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ ഇന്ന് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അത്തരം സൗകര്യങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരാൻ സർക്കാരിനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനും സാധിച്ചു എന്നാണ് മനസ്സിലാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സിക്ക് വേണ്ടി ഒരുപാട് …

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ Read More »

വിവരം നല്‍കിയില്ലെങ്കില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ഉദ്യോഗസ്ഥരും ശിക്ഷാര്‍ഹര്‍: സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍

തൃശൂർ: വിവരാവകാശ കമ്മീഷന്‍ ഹിയറിങില്‍ 75 അപ്പീലുകള്‍ തീര്‍പ്പാക്കിപബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ കൂടാതെ ഓഫീസില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ജീവനക്കാരും സമയബന്ധിതമായി വിവരം ലഭ്യമാക്കാതിരിക്കുകയോ വിവരം നല്‍കുന്നതില്‍ വീഴ്ച്ചവരുത്തുകയോ ചെയ്താല്‍ വിവരാവകാശ നിയമപ്രകാരം ശിക്ഷാര്‍ഹരാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദീലീപ്. തൃശ്ശൂര്‍ കളക്ടട്രേറ്റിലൈ ഹിയറിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പടിഞ്ഞാറേകോട്ട ജംഗ്ഷനില്‍ നിന്ന് ശങ്കരയ്യ റോസ് വഴി വാഹനങ്ങള്‍ തിരിച്ച് വിടുന്നതിന് ഡിസ്ട്രിക്റ്റ് റോഡ് സേഫ്റ്റി കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പാവശ്യപ്പെട്ട് നല്‍കിയ പരാതിയിന്‍മേല്‍ പകര്‍പ്പ് നല്‍കുകയോ …

വിവരം നല്‍കിയില്ലെങ്കില്‍ വിവരം സൂക്ഷിക്കുന്ന മറ്റു ഉദ്യോഗസ്ഥരും ശിക്ഷാര്‍ഹര്‍: സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ Read More »

ചെറുതുരുത്തി സ്കൂളിൽ ശുചിത്വ സമുച്ചയം

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024 -25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവഹിച്ചു.നാല് ബാത്ത്റൂമുകൾ അടക്കം 11.5 ലക്ഷം രൂപ ചെലവിലാണ് ശുചിത്വ സമുച്ചയം ഒരുക്കിയത്. കുട്ടികൾക്ക് ആവശ്യമായ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായിട്ടാണ് കെട്ടിടം നിർമ്മിച്ചത്.വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ ഖാദർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം പി സാബിറ മുഖ്യാതിഥിയായി. …

ചെറുതുരുത്തി സ്കൂളിൽ ശുചിത്വ സമുച്ചയം Read More »

എൻഎസ്എസ് പുറമേരി കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

പുറമേരി ; വടകര താലൂക്ക് യൂണിയനിൽ ഉൾപ്പെട്ട 2549നമ്പർ പുറമേരി കരയോഗം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി.താലൂക്ക് യൂണിയൻ സെക്രട്ടറി കെ എം വിനോദ് കുമാർ തിരഞ്ഞെടുപ്പ്ന് നേതൃത്വം നൽകി. യൂണിയൻ കമ്മിറ്റി അംഗം ജയപ്രകാശ് ഒഞ്ചിയം ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. എൻഎസ്എസ് സംഘടനാ ശാഖയിൽ ഇൻസ്പെക്ടർ ആയി പ്രവർത്തിച്ചുവരുന്ന ഷിബിൻ വില്ലാട്ടിനെയും പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെയും യോഗത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു സി കെ ചന്ദ്രൻ ,ശ്രീചിത്ര (പ്രസിഡൻ്റ് ) വിജയകുമാർ ചരുവത്തൂർ (സെക്രട്ടറി), വിശ്വനാഥൻ …

എൻഎസ്എസ് പുറമേരി കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു Read More »

ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകൾ

ഓണ വിപണി: ഓണത്തോടനുബന്ധിച്ച് സ്പെഷ്യൽ സ്‌ക്വാഡുകൾ* അടുത്ത ആഴ്ച മുതൽ ഓണം പ്രത്യേക പരിശോധനകൾസംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ 17,000ത്തോളം ലിറ്റിൽ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകൾ ശേഖരിച്ച് നടപടികൾ സ്വീകരിച്ചു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിൽ …

ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകൾ Read More »