പഴയന്നൂർ വടക്കേത്ര കലാ സാംസ്കാരിക ഭൂമിക്ക് തിലകക്കുറിയായി മൂന്ന് പതിറ്റാണ്ടായി മഹത്തായ പാരമ്പര്യം ശിരസ്സിലേറ്റി പ്രയാണം തുടരുന്ന കേരള കലാലയത്തിന്റെ പുതിയ കളരിയിലേക്കുള്ള ചുവടെ മാറ്റത്തിന്റെ ഉദ്ഘാടനം പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരൻ നിർവഹിച്ചു. കേരള കലാലയം ഡയറക്ടർ കലാമണ്ഡലം പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. പണി വാദ്യകലാരത്നം ചാക്യാർ കുത്ത് കലാകാരനുമായ മുൻ കലാമണ്ഡലം പ്രൊഫസർ ഗുരു ഈശ്വരനുണ്ണി വാര്യർ വിശിഷ്ടാതിഥിയായി പങ്കെടുത്തു ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം നളിൻ ബാബു മെമ്പർ ക്ഷേത്രകല അക്കാദമി കലാമണ്ഡലം മഹേന്ദ്രൻ സിനിമ സംവിധായകനും ഡോക്യുമെന്ററി എഴുത്തുകാരനുമായ കാവൽ രാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കേരള കലാലയം അധ്യാപിക ജയശ്രീ മനോഹരൻ നന്ദി പറഞ്ഞു കേരള കലാലയം വിദ്യാർത്ഥികളും തദ്ദേശവാസികളും ചടങ്ങിൽ പങ്കെടുത്തു