പാലക്കാട് നഗരസഭ മൂന്നാം വാർഡ് ഡിവിഷൻ നഗരസഭ അംഗം വി നടേശൻ കഴിഞ്ഞ 20 വർഷമായി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും നൽകിവരുന്ന ഓണക്കോടി ഇപ്രാവശ്യം നഗരസഭ പരിധിയിലെ ആറ് ഡിവിഷനുകളിൽ നിന്നുള്ള 260 പേർക്കാണ് ഓണക്കോടി വിതരണം നടത്തിയത്. ഇന്ന് വൈകിട്ട് കുന്നുംപുറം കുറുമ്പാ ഭഗവതി ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ ജി ശ്രീ രാംജി നിർവഹിച്ചു വി നടേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാഗ്യലക്ഷ്മി അഡ്വക്കേറ്റ് സജിത്ത് സി ആർ പി വി ഗിരീഷ് ആർ രാജൻ മുൻ കൗൺസിലർ ജനാർദ്ദനൻ അഡ്വക്കേറ്റ് ആർ ആർ ഗോപാലകൃഷ്ണൻ എന്നിവ ചടങ്ങിൽ പങ്കെടുത്തു