palakkad express news

വള്ളത്തോൾ നഗർ പൊതുശ്മശാനം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള പുണ്യതീരം പൊതു ശ്മശാനത്തിൽ 3.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക ഗ്യാസ് ക്രിമിറ്റോറിയത്തിൻ്റെയും ശ്മശാനം സൗന്ദര്യവത്കരണത്തിൻ്റെയും നിർമ്മാണോദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു. ശ്മശാനത്തിലെ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിനും നവീകരണത്തിലൂടെ കഴിയും. കിഫ്ബി പ്രോജക്ട് ഡയറക്ടർ റോയ് കുര്യൻ റിപ്പോർട്ട് അവതരണം നടത്തി.യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡൻ്റ് പി നിർമ്മലാ ദേവി,ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം വി സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഗിരീഷ് കുമാർ, പി എ യൂസഫ്, എം ബിന്ദു, പഞ്ചായത്ത് അംഗം രാജീവ് സോന, താജുന്നീസ, പഞ്ചായത്ത് സെക്രട്ടറി എം എസ് രോഹിണി എന്നിവർ പങ്കെടുത്തു

*വള്ളത്തോൾ നഗർ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു*

വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു. ചേലക്കര എം എൽ എ കെ രാധാകൃഷ്ണൻ്റെ 2021-22, 2022-23 വർഷങ്ങളിലെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടു ഘട്ടമായി നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ ഒപി മുറികൾ, സ്റ്റോർ, ഫാർമസി,നേഴ്സിങ് റൂം, മുലയൂട്ടൽ കേന്ദ്രം, വെയിറ്റിംഗ് ലോബി, ബാത്റൂമുകൾ, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 4212.54 ചതുരശ്ര അടി വലിപ്പമാണ് പുതിയ കെട്ടിടത്തിനുള്ളത്.യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡൻ്റ് പി നിർമ്മലാ ദേവി,ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം വി സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ആർ ഗിരീഷ് കുമാർ, പി എ യൂസഫ്, എം ബിന്ദു, പഞ്ചായത്ത് അംഗം രാജീവ് സോന, താജുന്നീസ ,മെഡിക്കൽ ഓഫിസർ ഡോ.ഷഫീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Comment

Your email address will not be published. Required fields are marked *