
കൊണ്ടാഴി :രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറങ്കരയിൽ പ്രകടനവും ഐക്യദാർഢ്യ സദസ്സും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് മോഹനൻ പാറത്തൊടി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് രമേഷ് പൂങ്കാവനം മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ പി. എം.അനീഷ് , ശിവൻ വീട്ടിക്കുന്ന്, കെ. സുദേവൻ , ബിജു തടത്തിവിള ,എം .അയ്യാവു , ടി .കെ .കൃഷ്ണൻകുട്ടി , പി . രാജേഷ്, എം .കെ . അബ്ദുൾ റഹ്മാൻ , ഇ.കെ മനോജ് ,എ. യു. അബ്ദുൾ റഹ്മാൻ , സി .കെ .ഉണ്ണികൃഷ്ണൻ, എ.കെ. മഹേഷ് , ഇ .പ്രകാശൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.