palakkad express news

പഴയന്നൂരിൽ നിറവ് 2025 തൊഴിൽമേള നടത്തി

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാനകേരളം ഓണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രാദേശിക തൊഴിൽമേളയായ നിറവ് 2025 പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. രാവിലെ പത്ത് മണി മുതൽ 2.30 വരെ നീണ്ടുനിന്ന തൊഴിൽ മേളയിൽ പങ്കെടുത്ത 248 ഉദ്യോഗാർത്ഥികളിൽ നിന്ന് 31 പേരെ തിരഞ്ഞെടുക്കുകയും , 98 പേർ വിവിധ ജോലികൾക്കായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ തൊഴിൽമേളയിൽ ആറു ഗ്രാമപഞ്ചായത്തുകളിലെയും വനിതകളും ഭിന്നശേഷി ഉദ്യോഗാർത്ഥികളും മേളയുടെ ഭാഗമായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ പി ശ്രീജയൻ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ രാധാകൃഷ്ണൻ, പി എം നൗഫൽ,എ ഇ ഗോവിന്ദൻ, എക്സ്റ്റൻഷൻ ഓഫീസർ ബൈജു വി ജെ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആൽഫ്രഡ് സോജൻ, ബ്ലോക്ക് പഞ്ചായത്ത് ജോബ്സ്റ്റേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *