palakkad express news

ചെറുതുരുത്തി സ്കൂളിൽ ശുചിത്വ സമുച്ചയം

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024 -25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചെറുതുരുത്തി ഗവൺമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവഹിച്ചു.നാല് ബാത്ത്റൂമുകൾ അടക്കം 11.5 ലക്ഷം രൂപ ചെലവിലാണ് ശുചിത്വ സമുച്ചയം ഒരുക്കിയത്. കുട്ടികൾക്ക് ആവശ്യമായ ശുചിത്വ സൗകര്യങ്ങൾ ഒരുക്കുന്നത്തിൻ്റെ ഭാഗമായിട്ടാണ് കെട്ടിടം നിർമ്മിച്ചത്.വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷെയ്ഖ് അബ്ദുൾ ഖാദർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം പി സാബിറ മുഖ്യാതിഥിയായി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി സുചിത്ര, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി എ യൂസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് അംഗം താജുന്നിസ, പ്രിൻസിപ്പാൾ എം പ്രീതി, പഴയന്നൂർ ബി പി സി കെ പ്രമോദ്, പിടിഎ പ്രസിഡൻ്റ് എം എം ഹനീഫ, എസ് എം സി ചെയർമാൻ കെ എസ് ഷബീർ, എംപിടിഎ പ്രസിഡൻ്റ് കെ ചിത്രലേഖ, സ്റ്റാഫ് സെക്രട്ടറി ശ്രീധന്യ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *