
ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 21 വള്ളങ്ങളുണ്ട്. ചുരുളന്‍- 3, ഇരുട്ടുകുത്തി എ- 5 , ഇരുട്ടുകുത്തി ബി-18, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 3, തെക്കനോടി തറ-1, തെക്കനോടി കെട്ട്-1 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വള്ളങ്ങള്‍ ചുവടെ:1. വീയപുരം ചുണ്ടന്‍ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) 2. പായിപ്പാടന്‍ ചുണ്ടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്)3. ചെറുതന ചുണ്ടന്‍ (തെക്കേക്കര ബോട്ട് ക്ലബ്)4. ആലപ്പാടന്‍ ചുണ്ടൻ (വെള്ളൂർ ബോട്ട് ക്ലബ്, മേവെള്ളൂർ)5. കാരിച്ചാല്‍ ചുണ്ടൻ (കെ.സി.ബി.സി)6. മേല്‍പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)7. സെന്റ് ജോര്‍ജ് (ഗാഗുല്‍ത്താ ബോട്ട് ക്ലബ്)8. കരുവാറ്റ (ബി.ബി.എം ബോട്ട് ക്ലബ്, വൈശ്യം ഭാഗം)9. വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്, കായൽപ്പുറം)10. ജവഹര്‍ തായങ്കരി (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്)11. നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)12. തലവടി ചുണ്ടന്‍ (യു.ബി.സി കൈനകരി)13. ചമ്പക്കുളം ചുണ്ടൻ (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)14. കരുവാറ്റ ശ്രീ വിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)15. നടുവിലേ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)16. പായിപ്പാടന്‍ 2 (പായിപ്പാടൻ ബോട്ട് ക്ലബ്)17. ആനാരി (കൈനകരി ടൗൺ ബോട്ട് ക്ലബ്)18. ആയാപറമ്പ് പാണ്ടി കെ.സി.ബി.സി (ബി ടീം)19. സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത്)20. നിരണം (നിരണം ബോട്ട് ക്ലബ്ബ്)21. ആയപറമ്പ് വലിയ ദിവാന്‍ജി (നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ ബോട്ട് ക്ലബ്)