പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് മൂത്താൻതറയിലെ വിദ്യാലയ വളപ്പിൽ നടന്ന ഉഗ്രസ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു,സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ബി.ജെപി.യുടെ ശക്തികേന്ദ്രവും പാർട്ടി ഗ്രാമവുമായ മൂത്താൻതറയിൽ നിത്യേന ആർ.എസ്.എസ് ശാഖ നടക്കുന്ന സ്കൂൾ കാമ്പൗണ്ടിലാണ് സംഭവം, തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുകയും ഓണാഘോഷവും ഗണേശ ചതുർഥിയും അടുത്ത് വരികയും ചെയ്ത ഈ സന്ദർഭത്തിൽ തന്നെ ഇത്തരത്തിലുള്ള സംഭവികാസങ്ങൾ ഉണ്ടായത് വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണ്. 1993ൽ മലപ്പുറം ജില്ലയിലെ താനൂരിൽ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഘോഷയാത്രയും മറ്റും നടക്കുന്ന അവസരത്തിൽ ബോംബ് സ്ഫോടന വസ്തുക്കളുമായി ഒരാൾ പിടിയിലാവുകയും പ്രതിയെ ചോദ്യം ചെയ്തപ്പോൾ പരിപാടിയിൽ സ്ഫോടനം ഉണ്ടാക്കി കലാപാന്തരീക്ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ബോംബ് കൈവശം വെച്ചതും നിർമ്മിച്ചതെന്നും മൊഴി നൽകുകയുണ്ടായി. ഉത്തരേന്ത്യയിലും മറ്റും നടത്തി പരീക്ഷിച്ച് ഒരു പരിധി വരെ വിജയിച്ച സംഘപരിവാര ഗൂഢാലോചനയുടെ തുടർ പ്രവർത്തനമാണോ പാലക്കാട് നടന്നതെന്ന കാര്യം അന്വേഷണ വിധേയമാക്കി ജനങ്ങൾക്കുണ്ടായ ആശങ്ക അകറ്റണമെന്ന് ഐഎൻഎൽ പാലക്കാട് ജില്ലാ പ്രസിഡണ്ട് അസീസ് പരുത്തിപ്രയും ജില്ലാ ജനറൽ സെക്രട്ടറി ബഷീർ പി വി യും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.