palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

text news

ഉപതിരഞ്ഞെടുപ്പ്: ഒരാള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്നലെ (ഒക്ടോബര്‍ 19) ഒരാള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ ജുമന്‍ വി.എസ് ആണ് വരണാധികാരിയായ പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും. ഒക്ടോബര്‍ 25 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രികയുടെ …

ഉപതിരഞ്ഞെടുപ്പ്: ഒരാള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു Read More »

തൊഴിൽമേള സംഘടിപ്പിച്ചു.

ലക്ഷ്മിനാരായണ ആർട്ട് ആൻഡ് സയൻസ് കോളേജ് ശനിയാഴ്ച തൊഴിൽമേള സംഘടിപ്പിച്ചു. കോളേജും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിൽമേള കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജ് മാനേജർ സന്ദീപ് നാരായണൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പ്രതിനിധി മിസ്റ്റർ സായ് ധനേഷ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഗീത അച്യുതൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 20 ൽ പരം കമ്പനികൾ പങ്കെടുത്ത മേളയിൽ ഒറ്റപ്പാലം, പഴയന്നൂർ, ചേലക്കര, മായന്നൂർ …

തൊഴിൽമേള സംഘടിപ്പിച്ചു. Read More »

പി.എസ്.സി ശാരീരിക അളവെടുപ്പും, കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 21 ന്

തൃശ്ശൂര്‍ ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (ഒന്നാമത്തെ എന്‍.സി.എ – എല്‍.സി/എ.ഐ) (കാറ്റഗറി നം. 703/2021) തസ്തികയിലേയ്ക്ക് 2024 ഏപ്രില്‍ 1 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും, കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 21 ന് രാവിലെ 5.30 മുതല്‍ നടക്കും. പത്തനംതിട്ട ജില്ലയിലെ അടൂര്‍, വടക്കടത്തുകാവ്, കെഎപി III ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ് പരീക്ഷ നടക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ് സൈറ്റിലെ (www.keralapsc.gov.in ) പ്രൊഫൈലില്‍ ലഭ്യമാക്കിയ …

പി.എസ്.സി ശാരീരിക അളവെടുപ്പും, കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 21 ന് Read More »

മഞ്ഞ അലർട്ട്

16/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് 17/10/2024: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു

ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു. ഇന്നു മുതൽ നാലു നാളുകളിലായി ലക്കിടി ശ്രീശങ്കരാ ഓറിയൻ്റൽ ഹയർസെക്കൻ്ററി സ്കൂളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം ലക്കിടി – പേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് നസ്രിൻ അധ്യക്ഷതയായി. ജനപ്രതിനിധികളായ വിജയകുമാർ, കെ.ഹരി, നാസർ, വാർഡ് അംഗം ബാലൻ, ഷിബു, അനിൽകുമാർ, സ്കൂൾ മാനേജർ പ്രതിനിധി പി.എം ദാമോദരൻ, പി.ടി എ പ്രസിഡൻ്റ് ടി വി തോമസ്, എ.ഇ.ഒ ഇൻ ചാർജ്ജ് ലത. വി, ഒറ്റപ്പാലം …

ഒറ്റപ്പാലം ഉപജില്ല സ്കൂൾ ശാസ്ത്രോൽസവത്തിന് തിരിതെളിഞ്ഞു Read More »

*കേരളത്തിലെ മദ്രസകള്‍ സ്വയം പര്യാപ്തമെന്ന് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്*

കേരളത്തിലെ മദ്രസ്സകള്‍ സ്വയം പര്യാപ്തമാണെന്നും ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സഹായത്താലല്ല ഇവ പ്രവര്‍ത്തിക്കുന്നതെന്നും കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്. കേന്ദ്ര ബാലാവകാശ കമ്മിഷന്റെ ഭാഗത്തുനിന്നും എന്തുകൊണ്ടാണ് മദ്രസ്സകളുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായതെന്ന്  വ്യക്തമല്ലെന്നും ക്ഷേമനിധി ബോര്‍ഡ് യോഗം വിലയിരുത്തി. കേരളത്തില്‍ ഇരുപത്തി ഏഴായിരത്തോളം മദ്രസ്സകളിലായി രണ്ടു ലക്ഷത്തില്‍ പരം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇരുപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മദ്രസ്സകളിലൂടെ വിദ്യ അഭ്യസിക്കുന്നുണ്ട്. മതപഠനത്തോടൊപ്പം സാമൂഹ്യ പാഠങ്ങളിലും വിദ്യാര്‍ത്ഥികള്‍ അറിവ് നേടുന്നുണ്ട്. മദ്രസ്സ ബോര്‍ഡുകളുടെ സിലബസും പാഠ …

*കേരളത്തിലെ മദ്രസകള്‍ സ്വയം പര്യാപ്തമെന്ന് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്* Read More »

ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പാലക്കാട് നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്‌റുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പ് വരണാധികാരി പാലക്കാട് ആര്‍.ഡി.ഒ എസ്.ശ്രീജിത്ത്, ഉപവരണാധികാരി ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ജബ്ബാര്‍ എന്നിവര്‍ ആയിരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര യോഗത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വകുപ്പ്തല പരിപാടികളില്‍ പങ്കെടുക്കുന്നതിന്  ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പെരുമാറ്റചട്ടം പ്രകാരം നിയന്ത്രണങ്ങളുണ്ടെന്നും പെരുമാറ്റചട്ടം ജില്ലയൊട്ടാകെ ബാധകമാണെന്നും ജില്ലാ കളക്ടര്‍ …

ഉപതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു Read More »

പാലക്കാട് ജില്ല ഒട്ടാകെ മാതൃകപെരുമാറ്റ ചട്ടം നിലവിൽ വന്നു- ജില്ലാ കളക്ടർ

ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള സാഹചര്യത്തിൽ ഇന്നലെ (ഒക്ടോബർ 15) മുതൽ പാലക്കാട് ജില്ലയില്‍ മാതൃകപെരുമാറ്റ ചട്ടം നിലവിൽ വന്നതായും ജനപ്രതിനിധികൾ വകുപ്പുതല പരിപാടികളിൽ പങ്കെടുക്കുന്നതിന് പെരുമാറ്റ ചട്ടം പ്രകാരം നിയന്ത്രണങ്ങൾ ഉള്ളതായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

അജ്ഞാതാവാഹനം തട്ടി ദാരുണ അന്ത്യം

ഇന്ന് പുലർച്ചെ 4. 35നാണ് സംഭവം കോതക്കുറുശ്ശി സ്വദേശി  കക്കാട്ടിന്മേൽ മുഹമ്മദ് ബഷീറിനെയാണ് അനങ്ങനടി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് അജ്ഞാത വാഹനം ഇടിച്ചത് ഒരു മണിക്കൂറിനു ശേഷം ഇതുവഴി വന്ന ആളുകളാണ് റോഡിൽ പരിക്കേറ്റ് കടന്നിരുന്ന മുഹമ്മദ് ബഷീറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് രാത്രി 10:30ന് പാലക്കോട് പള്ളിയിൽ കബറെടുക്കും . ഭാര്യ ലൈല മക്കൾ സ്വാലിഹ്- ഖത്തർ ഷംല , ജസീല, സുഹൈല,മരുമക്കൾ …

അജ്ഞാതാവാഹനം തട്ടി ദാരുണ അന്ത്യം Read More »

ഇൻ്റർവ്യൂ മാറ്റി വെച്ചു

ഒൿടോബർ 17, 18  തീയതികളിൽ ചിറ്റൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വെച്ച് നടത്താനിരുന്ന ലാബ് ടെക്നീഷ്യൻ, നഴ്സിങ് ഓഫീസർ  തസ്തികകളിലേക്കുള്ള ഇൻ്റർവ്യൂ ചേലക്കര, പാലക്കാട് അസംബ്ലി നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ മാറ്റിവെച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

ഉപതിരഞ്ഞെടുപ്പ്; മാതൃക പെരുമാറ്റച്ചട്ടം നിലവില്‍വന്നു

തൃശ്ശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട 061 ചേലക്കര അസംബ്ലി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തീയതിയും വിജ്ഞാപനവും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിട്ടുളള സാഹചര്യത്തില്‍ മാതൃക പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമവും ജില്ലയില്‍ നിലവില്‍ വന്നിട്ടുള്ളതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

അങ്കണവാടി ടീച്ചർമാരുടെ ഇന്റർവ്യൂ മാറ്റിവെച്ചു

ചേലക്കര നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതുകൊണ്ട് പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 16 17 18 19 22 23 തീയതികളിൽ നടത്താനിരുന്ന അംഗനവാടി ടീച്ചർമാരുടെ ഇന്റർവ്യൂ മാറ്റിവെച്ചതായി ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം

ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  അവശ്യ സാധനങ്ങളുടെ വിലവര്‍ധനവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് സംബന്ധിച്ച്  കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി …

കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം Read More »

റെയില്‍വെ ഗേറ്റ് അടച്ചിടും

പറളി – ലക്കിടി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലക്കിടി റെയില്‍വെ ഗേറ്റ് (ഗേറ്റ് നം. 164 എ)  ഇന്ന് (ഒക്ടോബര്‍ 15) രാവിലെ ആറു മണി മുതല്‍ ഒക്ടോബര്‍ 17 രാത്രി പത്തു മണി വരെ അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനയാത്രയ്ക്കായി ലക്കിടി- മായന്നൂര്‍- തിരുവില്വാമല, ലക്കിടി- മങ്കര- കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി- തിരുവില്വാമല റൂട്ടുകള്‍ ഉപയോഗപ്പെടുത്തണമെന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കോതകുറിശ്ശി ശ്രീ ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി

 നവരാത്രി ആഘോഷത്തിൻ്റെ പത്താം ദിനമായ ഇന്ന് വൈകീട്ട് 4 ന് സർവ്വൈശ്യര്യ പൂജ നടന്നു ,നവരാത്രി സമാപന സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് MR മുരളി ഉദ്ഘാനം ചെയ്തു തുടർന്ന് ഈ വർഷത്തെ ചേറമ്പറ്റദേവീ പുരസ്ക്കാരം സോപാന സംഗീതജ്ഞൻ സോപാന രത്നം അമ്പലപ്പുഴ വിജയകുമാറിന് നൽകി ആദരിച്ചു. ശേഷം സോപാന സംഗീതം അരങ്ങേറി, നാളെ വിജയദശമി നാളിൽ രാവിലെ പുസ്തകപൂജ,വാഹന പൂജ ,മേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്

ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക കായിക പദ്ധതികളുടെ ലക്ഷ്യം-മന്ത്രി എം.ബി രാജേഷ്

കായിക താരങ്ങളെ വളർത്തിയെടുക്കുക കായിക പരിശീലനം നൽകുക എന്നതിലുപരി ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നല്ല കായിക സൗകര്യങ്ങൾ ഉണ്ടാവുക എന്നത് മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള നല്ല പ്രവർത്തനമാണ്. എല്ലാ മേഖലയെയും സ്പർശിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് തൃത്താല നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ പഞ്ചായത്തിലെ …

ചെറുപ്പക്കാരെ ശരിയായ ദിശയിൽ കൊണ്ടുവരിക കായിക പദ്ധതികളുടെ ലക്ഷ്യം-മന്ത്രി എം.ബി രാജേഷ് Read More »

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിതശിശുവികസന വകുപ്പ് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാൻ വളരെ പ്രയോജനകരമാകുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്നങ്ങൾ മുതലായവ പോലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകൾ നടത്തുന്നത് അവരുടെ വികസനത്തിന് …

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം Read More »

വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

തിരുവില്ലാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഒക്ടോബർ 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മാനേജർ അറിയിച്ചു. കുരുന്നുകളെ അക്ഷര ലോകത്തേക്ക് വരവേൽക്കുന്ന പവിത്രമായ ചടങ്ങ് ഗുരുവായൂരപ്പൻ ആലിന് സമീപം പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വച്ച് നടക്കും. രാവിലെ 8 30ന് സരസ്വതി മണ്ഡപത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം ആയിരിക്കും വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക. തിരുവില്ലാമല വാവത്ത ഇല്ലം ലീലാമണി ടീച്ചർ മരുതിരേകി ഇല്ലം ശാന്ത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും 13 ന് ;

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) ഏറ്റെടുത്ത് നിര്‍വ്വഹിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും ഒക്ടോബര്‍ 13 ന് തൃത്താല കൂറ്റനാട് ഗാമിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ തദ്ദേശസ്വയഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 അങ്കണവാടികളുടെ നിര്‍മാണം, 500 കാര്‍ഷിക …

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും 13 ന് ; Read More »

കോതകുറിശ്ശി ശ്രീ ചേറമ്പറ്റ ഭഗവതീ ക്ഷേത്രത്തിൽ

കോതകുറിശ്ശി ശ്രീ ചേറമ്പറ്റ ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിൻ്റെ ഏഴാം ദിനമായ ഇന്ന് ‘ പ്രശസ്ത ചലച്ചിത്ര സീരിയൽ നടനും ആത്മീയ പ്രഭാഷകനുമായ ഡോ. ക്രിസ് വേണുഗോപാൽ ആത്മീയ പ്രഭാഷണം നടത്തി, നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 30 വരെ ഭാഗവത പാരായണം ഉണ്ടായിരിക്കുന്നതാണ്, രുഗ്മിണി സ്വയംവര ഘോഷയാത്ര പാലക്കോട് മാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും തുടർന്ന് സ്വയംവരവും നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരിക്കുന്നതാണ്