പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്നലെ (ഒക്ടോബര്‍ 19) ഒരാള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ ജുമന്‍ വി.എസ് ആണ് വരണാധികാരിയായ പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും. ഒക്ടോബര്‍ 25 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രികയുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും.