
ലക്ഷ്മിനാരായണ ആർട്ട് ആൻഡ് സയൻസ് കോളേജ് ശനിയാഴ്ച തൊഴിൽമേള സംഘടിപ്പിച്ചു. കോളേജും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്ത സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിൽമേള കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജ് മാനേജർ സന്ദീപ് നാരായണൻ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പ്രതിനിധി മിസ്റ്റർ സായ് ധനേഷ്, കോളേജ് വൈസ് പ്രിൻസിപ്പൽ ഗീത അച്യുതൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 20 ൽ പരം കമ്പനികൾ പങ്കെടുത്ത മേളയിൽ ഒറ്റപ്പാലം, പഴയന്നൂർ, ചേലക്കര, മായന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഉദ്യോൽത്ഥികൾ പങ്കെടുത്തു. നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു കൊണ്ട് തൊഴിൽമേള വളരെയേറെ പ്രയോജനകരമായി മാറി.