പാലക്കാട്: തീരുമാനങ്ങൾ ശരിയാകണമെന്നും അത് നമുക്ക് പിന്നീട് തലകുനിക്കേണ്ടി വരുന്നത് ആകരുതെന്നും പാലക്കാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ എം.എസ്.എം സംഘടിപ്പിച്ച ‘ഹൈസെക്’ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഏതെങ്കിലും ഉന്നത ജോലിയിലേക്ക് എത്തണമെന്നല്ല താൻ പറയുന്നതെന്നും അഭിമാനത്തോടുകൂടി നിലകൊള്ളുവാൻ പറ്റുന്ന നല്ല മനുഷ്യരാകണമെന്നും രാഹുൽ കുട്ടികളോട് പറഞ്ഞു. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ജീവിത കഥയും കുട്ടികളോട് രാഹുൽ പങ്കുവെച്ചു. ഹർഷാരവത്തോടെയാണ് സ്ഥാനാർത്ഥിയെ കുട്ടികൾ വരവേറ്റത്.