തിരുവില്ലാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഒക്ടോബർ 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മാനേജർ അറിയിച്ചു. കുരുന്നുകളെ അക്ഷര ലോകത്തേക്ക് വരവേൽക്കുന്ന പവിത്രമായ ചടങ്ങ് ഗുരുവായൂരപ്പൻ ആലിന് സമീപം പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വച്ച് നടക്കും. രാവിലെ 8 30ന് സരസ്വതി മണ്ഡപത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം ആയിരിക്കും വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക. തിരുവില്ലാമല വാവത്ത ഇല്ലം ലീലാമണി ടീച്ചർ മരുതിരേകി ഇല്ലം ശാന്ത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക