തൃശ്ശൂര്‍ ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (ഒന്നാമത്തെ എന്‍.സി.എ – എല്‍.സി/എ.ഐ) (കാറ്റഗറി നം. 703/2021) തസ്തികയിലേയ്ക്ക് 2024 ഏപ്രില്‍ 1 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും, കായികക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 21 ന് രാവിലെ 5.30 മുതല്‍ നടക്കും. പത്തനംതിട്ട ജില്ലയിലെ അടൂര്‍, വടക്കടത്തുകാവ്, കെഎപി III ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിലാണ് പരീക്ഷ നടക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ് സൈറ്റിലെ (www.keralapsc.gov.in ) പ്രൊഫൈലില്‍ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റും, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സലും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ബന്ധപ്പെട്ട രേഖകളും സഹിതം ടെസ്റ്റിന്റെ ദിവസം രാവിലെ 5.30 ന് മുന്‍പായി പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അറിയിപ്പ് പ്രെഫൈല്‍/ എസ്.എം.എസ് സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റൊരവസരം നല്‍കുന്നതല്ലെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.