ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയിട്ടുള്ള സാഹചര്യത്തിൽ ഇന്നലെ (ഒക്ടോബർ 15) മുതൽ പാലക്കാട് ജില്ലയില്‍ മാതൃകപെരുമാറ്റ ചട്ടം നിലവിൽ വന്നതായും ജനപ്രതിനിധികൾ വകുപ്പുതല പരിപാടികളിൽ പങ്കെടുക്കുന്നതിന് പെരുമാറ്റ ചട്ടം പ്രകാരം നിയന്ത്രണങ്ങൾ ഉള്ളതായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.