palakkad express news

Local News

നെല്ല് സംഭരണം രജിസ്‌ട്രേഷന്‍ നടപടികള്‍ മുന്‍വര്‍ഷത്തേത് പോലെ തുടരണമെന്ന് ജില്ല വികസനസമിതി യോഗം

നെല്ല് സംബന്ധിച്ച കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ വേളയില്‍ ലോഡിങ് പോയ്ന്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കൃഷിവകുപ്പും  സപ്ലൈകോ അധികൃതരും സംയുക്തമായി പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. സംഭരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വ്യവസ്ഥ പാലിക്കുന്നതിനാണ് ആണ് ലോഡിങ് പോയ്ന്റ് രേഖപ്പെടുത്തണമെന്ന് വ്യക്തമാക്കിയുള്ള ഉത്തരവ് കൃഷിവകുപ്പിന് കൈമാറിയതെന്ന് സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ സംഭരണത്തിനുളള രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തണമെന്ന് എംഎല്‍എമാരായ കെ.ഡിപ്രസേനന്‍, കെ.ബാബു, കെ.ശാന്തകുമാരി എന്നിവര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. നെല്ല് സംഭരണത്തിലെ കാലതാമസം …

നെല്ല് സംഭരണം രജിസ്‌ട്രേഷന്‍ നടപടികള്‍ മുന്‍വര്‍ഷത്തേത് പോലെ തുടരണമെന്ന് ജില്ല വികസനസമിതി യോഗം Read More »

*കടലുണ്ടികടവ് പാലത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം*

വള്ളിക്കുന്ന് – ബേപ്പൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തിരൂര്‍ കടലുണ്ടി- ചാലിയം റോഡില്‍ കടലുണ്ടി പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന കടലുണ്ടികടവ് പാലത്തിന് ബലക്ഷയം സംഭവിച്ചതിനാല്‍ പ്രസ്തുത പാലത്തിലൂടെ ഭാരമേറിയ ഗുഡ്‌സ് വാഹനങ്ങള്‍ ഗതാഗതം നടത്തുന്നത് നിരോധിച്ചു. കടലുണ്ടി കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരമേറിയ ഗുഡ്‌സ് വാഹനങ്ങള്‍ ഫറോക്ക് – മണ്ണൂര്‍ – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ഫറോക്ക് – കരുവന്‍തിരുത്തി – ചാലിയം – കടലുണ്ടി – കോട്ടക്കടവ് – അത്താണിക്കല്‍ – …

*കടലുണ്ടികടവ് പാലത്തില്‍ ഭാരമേറിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം* Read More »

തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കുന്നതിനുളള അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും.സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ MBBS, B.Tech, M.Tech, BAMS, BDS, BVSC & AH, B.Arch, M.Arch, PG Ayurveda, PG Homoeo, BHMS, MD, MS, MDS, MVSC & AH, MBA, MCA കോഴ്‌സുകളില്‍ 2023-24 ല്‍ ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മേല്‍ …

തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം Read More »

കുഞ്ചന്‍ സ്മാരകത്തില്‍ കലാപഠന കോഴ്‌സുകള്‍; അപേക്ഷ എട്ട് വരെ

പാലക്കാട്  കള്ളിക്കുറുശ്ശി മംഗലത്ത് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലെ കലാപീഠത്തില്‍ കലാപഠന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തുള്ളല്‍, മൃദംഗം, മോഹിനിയാട്ടം, കര്‍ണ്ണാടകസംഗീതം എന്നിവയില്‍ മൂന്ന് വര്‍ഷമായിരിക്കും കോഴ്‌സ്. ഒരോ വിഷയത്തിലും 25 സീറ്റുകളാണ് ഉള്ളത്. 10 വയസ്സിനു മുകളിലുള്ള എല്ലാ പ്രായക്കാര്‍ക്കും അപേക്ഷിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം കലക്കത്ത് ഭവനിലെ ഓഫീസില്‍ നിന്ന് ലഭിക്കും.അപേക്ഷകള്‍ ഒക്ടോബര്‍ എട്ടിനകം ഓഫീസില്‍ നല്‍കണമെന്ന് വിശദ വിവരങ്ങള്‍ക്ക് ഫോണ്‍-0466-2230551, 9946027 490, 7306278909 . 04662260350

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ചരമവാർഷികം ഒക്ടോബര് 14 – ഗുരുസ്മരണദിനം –

*ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിക്കുന്നു കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷൻ – കലാസാഗർ സ്ഥാപകൻ -കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ഭൗതിക ലോകത്തോട് വിട പറഞ്ഞിട്ട് ഈ വരുന്ന 2024 ഒക്ടോബർ 14ന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു. ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തിൽ വച്ച് കലാസാഗർ ഒക്ടോബർ 14ന് ഗുരുസ്മരണദിനമായി ആചരിക്കുന്നു. കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ സ്മരണാർത്ഥം കഥകളി നാട്യാചാര്യൻ ശ്രീ. കലാമണ്ഡലം വാസുദേവൻ നായരെയും കഥകളി മദ്ദളഗുരു ശ്രീ. കലാമണ്ഡലം രാമൻകുട്ടിയെയും കഥകളി അണിയറ കാരണവർ ശ്രീ. കലാമണ്ഡലം അപ്പുണിത്തരകനെയും …

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ചരമവാർഷികം ഒക്ടോബര് 14 – ഗുരുസ്മരണദിനം – Read More »

റേഷന്‍ കടകള്‍ eKYC അപ്‌ഡേഷന്‍ എട്ട് വരെ

ജില്ലയിലെ റേഷന്‍ കടകള്‍ വഴി  ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട്് വരെ ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരമുളള’ ഗുണഭോക്താക്കളുടെ (എ.എ.വൈ, പി.എച്ച്.എച്ച്) eKYC അപ്‌ഡേഷന്‍ നടത്തുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതിന്റെ ഭാഗമായി എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും തങ്ങളുടെ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടകള്‍ വഴിയോ, അല്ലെങ്കില്‍ അടുത്തുള്ള റേഷന്‍ കടകളില്‍ ചെന്നോ തങ്ങളുടെ eKYC അപ്‌ഡേഷന്‍ നടത്തണം. അപ്‌ഡേഷന്‍ നടത്തുവാന്‍ റേഷന്‍ കടകളിലെത്തുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കരുതേണ്ടതാണ്. …

റേഷന്‍ കടകള്‍ eKYC അപ്‌ഡേഷന്‍ എട്ട് വരെ Read More »

സൈനിക ക്ഷേമ ബോധവത്കരണ സെമിനാര്‍ 28ന്

സൈനിക ക്ഷേമ വകുപ്പിന് കീഴില്‍ നടത്തിവരുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികളെപറ്റിയും സ്‌കോളര്‍ഷിപ് സ്‌കീമുകളെപറ്റിയും സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകളെകുറിച്ചും ബോധവല്‍കരണ സെമിനാര്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10ന് ആലത്തൂര്‍ എ.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തുള്ള കേരള വ്യാപാരി വ്യവസായി വ്യാപാര ഭവന്‍ ഹാളില്‍ നടക്കും. സൈനിക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങളെകുറിച്ച് അറിയുന്നതിനായി ആലത്തൂര്‍ താലൂക്കിലെ എല്ലാ വിമുക്ത ഭടന്മാരും വിധവകളും മിലിട്ടറി സംബന്ധമായ എല്ലാ …

സൈനിക ക്ഷേമ ബോധവത്കരണ സെമിനാര്‍ 28ന് Read More »

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ ചിത്രീകരണം പൂര്‍ത്തിയായി 

കമല്‍ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ് ,തൃഷ, അഭിരാമി,ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ ഇന്ന് ഒഫീഷ്യലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി …

മണിരത്നം കമൽ ഹാസൻ ചിത്രം ‘തഗ് ലൈഫ്’ ചിത്രീകരണം പൂര്‍ത്തിയായി  Read More »

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് 2023-24ല്‍ പ്ലസ്ടു/വി.എച്ച്.എസ്.സിക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച് …

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം Read More »

ഹൈസ്‌ക്കൂള്‍ ടീച്ചര്‍ ഹിന്ദി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ ഹിന്ദി (കാറ്റഗറി നമ്പര്‍: 271/2022) തസ്തികയുടെ അഭിമുഖം ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍, എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്റര്‍വ്യൂവിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും അസ്സല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത തീയതിയിലും സമയത്തും സ്വന്തം ചെലവില്‍ പി.എസ്.സി. ഓഫീസില്‍ നേരിട്ട് …

ഹൈസ്‌ക്കൂള്‍ ടീച്ചര്‍ ഹിന്ദി അഭിമുഖം Read More »

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗരേഖയായി

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.           മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും.           ആദ്യഘട്ടത്തിൽ നടക്കുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെ കരട് റിപ്പോർട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നൽകാവുന്നതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ …

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗരേഖയായി Read More »

ഭൂമി തരം മാറ്റം  അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ

ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബർ 25 ന് സംസ്ഥാന തല ഉദ്ഘാടനം നടക്കും. ഓരോ താലൂക്കിലേയു സമയ ക്രമം നിശ്ചയിക്കുന്നതിന് ലാൻറ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെൻറിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള ഫോം5, ഫോം 6   അപേക്ഷകളാണ് …

ഭൂമി തരം മാറ്റം  അദാലത്ത് ഒക്ടോബർ 25 മുതൽ നവംബർ 15 വരെ Read More »

മലമ്പുഴ അണക്കെട്ട സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും

 മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് (സെപ്റ്റംബര്‍ 24ന് ) രാവിലെ 8ന്  114.80 മീറ്റര്‍ എത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ചുള്ള ജലനിരപ്പ് 114.77 മീറ്ററും സംഭരണശേഷി 213.8840 Mm3ഉം ആണ്.റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (സെപ്റ്റംബര്‍ 25) രാവിലെ 8 മുതല്‍ സെപ്റ്റംബര്‍ 30 രാത്രി 12 മണി വരെ വൈദ്യുതി ഉല്പാദനം നടത്തുന്നതും  ആവശ്യമെങ്കില്‍ മേല്‍ കാലയളവില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നതുമാണെന്ന് …

മലമ്പുഴ അണക്കെട്ട സ്പില്‍വെ ഷട്ടറുകള്‍ നാളെ തുറക്കും Read More »

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരം

സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജിൽ ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരമായി പൂർത്തിയാക്കി. സ്‌ട്രോക്ക് ബാധിച്ച തിരുവനന്തപുരം സ്വദേശിയായ 70 വയസുകാരനാണ് മെക്കാനിക്കൽ ത്രോമ്പക്ടമിയിലൂടെ രക്തക്കുഴലിലെ വലിയ ബ്ലോക്ക് മാറ്റിത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവുള്ള ചികിത്സാ രീതിയാണ് മെഡിക്കൽ കോളേജിൽ അടിയന്തരമായി ചെയ്തത്. വിജയകരമായി ചികിത്സ പൂർത്തിയാക്കി രോഗി സുഖം പ്രാപിച്ചു വരുന്നു. മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെക്കാനിക്കൽ ത്രോമ്പക്ടമി വിജയകരം Read More »

മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ

*ഡോക്സിസൈക്ലിൻ കഴിക്കാത്തവരിൽ എലിപ്പനി മരണനിരക്ക് കൂടുതൽ*സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ …

മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ Read More »

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും – മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്ത വര്‍ഷം നവംബര്‍ ഒന്നിനകം കേരളം അതിദരിദ്ര വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബവുമില്ലാത്ത സംസ്ഥാനമായിമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതര്‍ക്ക് 3 സെന്റ് വീതം ഭൂമിയുടെ കൈവശാവകാശരേഖ കൈമാറുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആ പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 231 കുടുംബങ്ങള്‍ക്ക് 3 സെന്റ് വീതം ഭൂമി ലഭ്യമാകുന്നത്. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഒരു …

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും – മുഖ്യമന്ത്രി പിണറായി വിജയന്‍ Read More »

തൊഴില്‍ മേള 28ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  സെപ്റ്റംബര്‍ 28ന് കോങ്ങാട് കെ.പി.ആര്‍.പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. പതിനഞ്ചോളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ സോണല്‍ മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍, ലോജിസ്റ്റിക്‌സ് ഓപ്പറേഷന്‍സ്, അക്കൗണ്ടന്റ്, ഡെവലപ്‌മെന്റ് ഓഫീസര്‍, സൈറ്റ്‌സൂപ്പര്‍വൈസര്‍, അസോസിയേറ്റ് ഡയമണ്ട് ക്യു.സി, ഡയമണ്ട് ഇഷ്യൂ, ടീം ലീഡര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് കണ്‍സള്‍റ്റന്റ്‌സ്, തുടങ്ങി 500 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ …

തൊഴില്‍ മേള 28ന് Read More »

പാലക്കാട് സ്മാര്‍ട്ട് സിറ്റി പദ്ധതി: മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കും

കൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയോടനുബന്ധിച്ചുള്ള 1500 ഏക്കറില്‍ ഉള്‍പ്പെട്ട ചുള്ളിമട ഭാഗത്ത്24/09/20 രാവിലെ 11 മണിയോടെ മന്ത്രിമാരായ കെ .കൃഷ്ണന്‍കുട്ടി എം.ബി രാജേഷ്, പി. രാജീവ് എന്നിവര്‍ സന്ദര്‍ശനം നടത്തും. കിന്‍ഫ്രക്ക് കീഴില്‍ കൊച്ചി – ബാംഗ്ലൂര്‍ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ സ്മാര്‍ട്ട് സിറ്റി പാലക്കാടിനെ സംബന്ധിച്ച വാര്‍ത്താസമ്മേളനം സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് 12.15ന് കഞ്ചിക്കോട് ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9ന് നടക്കും. മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ്, കെ.കൃഷ്ണന്‍കുട്ടി, എ.പ്രഭാകരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

പൊലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കം തടയും ; മുഖ്യമന്ത്രി

സംസ്ഥാനത്ത് പൊലീസിന് നിർഭയമായും നീതിപുർവ്വമായും പ്രവർത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികൾ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്തു നിന്ന് തെറ്റായ കാര്യങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കാനും തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേ സമയം പൊലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വ നീക്കത്തോട് ഒരു തരത്തിലും യോജിക്കാനും കഴിയില്ല. സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്. ആ പൊലീസ് അതിന്റെ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു …

പൊലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കം തടയും ; മുഖ്യമന്ത്രി Read More »

മാധ്യമപ്രവർത്തനത്തിന്റെ മാനം മാറുന്നു, വയനാട്ടിലെ വ്യാജവാർത്തയ്ക്ക് പിന്നിൽ അജണ്ട – മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകൾ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നിൽ അജണ്ടയുണ്ടെന്നും അത് നാടിനും ജനങ്ങൾക്കുമെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാൻ സംസ്ഥാനം ശ്രമിക്കുന്നു എന്ന വ്യാജകഥ  വലിയൊരു വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സർക്കാരും ജനങ്ങളും ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു. രാജ്യവും ലോകമാകെയും പ്രകീർത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവർത്തനമാണ് വയനാട്ടിൽ നാം നടത്തിയതന്നെും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.           നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതൽ …

മാധ്യമപ്രവർത്തനത്തിന്റെ മാനം മാറുന്നു, വയനാട്ടിലെ വ്യാജവാർത്തയ്ക്ക് പിന്നിൽ അജണ്ട – മുഖ്യമന്ത്രി Read More »