palakkad express news

തൊഴില്‍ മേള 28ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍  സെപ്റ്റംബര്‍ 28ന് കോങ്ങാട് കെ.പി.ആര്‍.പി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. പതിനഞ്ചോളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ സോണല്‍ മാനേജര്‍, ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍, ലോജിസ്റ്റിക്‌സ് ഓപ്പറേഷന്‍സ്, അക്കൗണ്ടന്റ്, ഡെവലപ്‌മെന്റ് ഓഫീസര്‍, സൈറ്റ്‌സൂപ്പര്‍വൈസര്‍, അസോസിയേറ്റ് ഡയമണ്ട് ക്യു.സി, ഡയമണ്ട് ഇഷ്യൂ, ടീം ലീഡര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് കണ്‍സള്‍റ്റന്റ്‌സ്, തുടങ്ങി 500 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  https://forms.gle/zYXAz8YMTaigM3L-f8 എന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തി ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം. പ്രവേശനം സൗജന്യം.

Leave a Comment

Your email address will not be published. Required fields are marked *