*ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിക്കുന്നു കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷൻ – കലാസാഗർ സ്ഥാപകൻ -കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ഭൗതിക ലോകത്തോട് വിട പറഞ്ഞിട്ട് ഈ വരുന്ന 2024 ഒക്ടോബർ 14ന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു.
ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി വെള്ളിനേഴി ചെങ്ങണിക്കോട്ടുകാവ് ക്ഷേത്രാങ്കണത്തിൽ വച്ച് കലാസാഗർ ഒക്ടോബർ 14ന് ഗുരുസ്മരണദിനമായി ആചരിക്കുന്നു.
കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ സ്മരണാർത്ഥം കഥകളി നാട്യാചാര്യൻ ശ്രീ. കലാമണ്ഡലം വാസുദേവൻ നായരെയും കഥകളി മദ്ദളഗുരു ശ്രീ. കലാമണ്ഡലം
രാമൻകുട്ടിയെയും കഥകളി അണിയറ കാരണവർ ശ്രീ. കലാമണ്ഡലം അപ്പുണിത്തരകനെയും കലാസാഗർ ആദരിക്കുന്നു.