പാലക്കാട് കള്ളിക്കുറുശ്ശി മംഗലത്ത് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലെ കലാപീഠത്തില്‍ കലാപഠന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. തുള്ളല്‍, മൃദംഗം, മോഹിനിയാട്ടം, കര്‍ണ്ണാടകസംഗീതം എന്നിവയില്‍ മൂന്ന് വര്‍ഷമായിരിക്കും കോഴ്‌സ്. ഒരോ വിഷയത്തിലും 25 സീറ്റുകളാണ് ഉള്ളത്. 10 വയസ്സിനു മുകളിലുള്ള എല്ലാ പ്രായക്കാര്‍ക്കും അപേക്ഷിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോം കലക്കത്ത് ഭവനിലെ ഓഫീസില്‍ നിന്ന് ലഭിക്കും.അപേക്ഷകള്‍ ഒക്ടോബര്‍ എട്ടിനകം ഓഫീസില്‍ നല്‍കണമെന്ന് വിശദ വിവരങ്ങള്‍ക്ക് ഫോണ്‍-0466-2230551, 9946027 490, 7306278909 .
04662260350