സൈനിക ക്ഷേമ വകുപ്പിന് കീഴില്‍ നടത്തിവരുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികളെപറ്റിയും സ്‌കോളര്‍ഷിപ് സ്‌കീമുകളെപറ്റിയും സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകളെകുറിച്ചും ബോധവല്‍കരണ സെമിനാര്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10ന് ആലത്തൂര്‍ എ.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തുള്ള കേരള വ്യാപാരി വ്യവസായി വ്യാപാര ഭവന്‍ ഹാളില്‍ നടക്കും. സൈനിക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങളെകുറിച്ച് അറിയുന്നതിനായി ആലത്തൂര്‍ താലൂക്കിലെ എല്ലാ വിമുക്ത ഭടന്മാരും വിധവകളും മിലിട്ടറി സംബന്ധമായ എല്ലാ രേഖകളുമായി എത്തിച്ചേരണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.