palakkad express news

Palakkad Express News

Watch Palakkad Express News 24/7



Leela Arcade 2nd floor Coimbatore Road Sulthanpet Palakkad 678001

പൊലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കം തടയും ; മുഖ്യമന്ത്രി

സംസ്ഥാനത്ത് പൊലീസിന് നിർഭയമായും നീതിപുർവ്വമായും പ്രവർത്തിക്കാനും നിയമവിരുദ്ധ പ്രവൃത്തികൾ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. പൊലീസിന്റെ ഭാഗത്തു നിന്ന് തെറ്റായ കാര്യങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കാനും തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേ സമയം പൊലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വ നീക്കത്തോട് ഒരു തരത്തിലും യോജിക്കാനും കഴിയില്ല. സംസ്ഥാനത്ത് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്. ആ പൊലീസ് അതിന്റെ ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് സ്വർണ്ണക്കടത്ത് അടക്കം പിടികൂടുന്നതും കടത്തുകാരെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതും. സ്വർണ്ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണ്. അത് ഒരു വിധത്തിലും അനുവദിക്കില്ല. പരിശോധനകൾ കർശനമാക്കാനും കള്ളക്കടത്തുകാരെ കർക്കശമായി കൈകാര്യം ചെയ്യാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

          ഇതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണെും അദ്ദേഹം വ്യക്തമാക്കി.  ദിവസങ്ങളോളം പരസ്യമായി ചാനലുകളിൽ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ  നിയോഗിച്ചു. തെറ്റ് സംഭവിച്ചാൽ ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.  ഒരു മുൻവിധിയോടെയും ഈ കാര്യത്തെ സമീപിക്കുന്നില്ല.  ഉയർന്നു വന്ന ഓരോ കാര്യങ്ങളെക്കുറിച്ചും കുറ്റമറ്റ അന്വേഷണം നടത്തും. എന്തെങ്കിലും അപാകം കണ്ടെത്തിയാൽ അതിനുത്തരവാദി ആയവർക്കെതിരെ പരമാവധി ശിക്ഷയുമുണ്ടാകും. കുറ്റവാളികളെ മഹത്വവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *